യാത്രക്കാർക്ക്​ വിമാന കമ്പനികൾ നഷ്​ടപരിഹാരം നൽകണമെന്ന്​ സൗദി ഏവിയേഷൻ അ​തോറിറ്റി

റിയാദ്​: സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് വിമാന കമ്പനികൾ യാത്രക്കാര്‍ക്ക് നഷ്​ടപരിഹാരം നല്‍കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

Loading...

650 ലക്ഷം റിയാൽ ഈയിനത്തിൽ നഷ്​ടപരിഹാരമായി നല്‍കാനാണ് വിവിധ വിമാനകമ്പനികളോട് അതോരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

വിമാനകമ്പനികളെ കുറിച്ച് പരാതിയുള്ളവര്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററില്‍ അറിയിക്കണമെന്നും അതോറിറ്റി അറിയിച്ചു.

വ്യോമ ഗതാഗത കരാറിലെ വ്യവസ്ഥകളില്‍ വിഴ്ചവരുത്തിയതിനാണ് യാത്രക്കാര്‍ക്ക് നഷ്​ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികളോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികവുറ്റതാക്കുക, അന്താരാഷ്​ട്ര മാനദണ്ഡങ്ങള്‍ക്ക്​ അനുസൃതമായി യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ ​വെച്ചാണ്​ അതോറിറ്റി സേവന വീഴ്​ചകൾ പരിശോധിക്കുകയും യാത്രക്കാർക്ക്​ നഷ്​ടപരിഹാരം നൽകാൻ കമ്പനികളോട്​ ആവശ്യപ്പെടുന്നതും.

ലഗേജുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്​ടപ്പെടുകയോ ചെയ്യുക, ലഗേജുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുക, വിമാനം റദ്ദാക്കുക, വിമാന സർവീസിൽ കാലതാമസം നേരിടുക തുടങ്ങിയ എന്നീ വീഴ്​ചകൾക്കാണ്​ നഷ്​ടപരിഹാരം ലഭിക്കുക.

ഈ വീഴ്​ചകൾ പരിശോധിച്ചാണ്​ 650 ലക്ഷം റിയാൽ യാത്രക്കാർക്ക്​ നഷ്​ടപരിഹാരമായി വിവിധ കമ്പനികൾ നൽകാനുണ്ടെന്ന്​ കണക്ക്​ കൂട്ടിയിരിക്കുന്നത്​.

സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനകമ്പനികളും നഷ്​ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി പുനഃപരിശോധിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *