അബുദാബിയിലേക്ക് വരുന്നവര്‍ക്ക് അൽഹൊസൻ ആപ് നിര്‍ബന്ധം

അബുദാബി : ഇതര എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കു വരുന്നവർ അൽഹൊസൻ ആപ്പിൽ കോവിഡ് നെഗറ്റീവ് ഫലം കാണിക്കണമെന്ന് അധികൃതർ.

എസ്എംഎസ് സന്ദേശം കാണിച്ചാൽ ഇനി അതിർത്തി കടത്തിവിടില്ല. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയതിനാൽ കോവിഡ് പരിശോധന നടത്തിയ  വിവരവും എത്ര ദിവസം പഴക്കമുണ്ടെന്നും ആപ്പിൽ അറിയാം.

അതിനാൽ അതിർത്തി കടക്കാൻ പരിശോധനാ ഫലത്തിനൊപ്പം ഇനി ആപ്പും നിർബന്ധം. നിലവിൽ പിസിആർ/ഡിപിഐ ഫലം എസ്എംഎസിൽ കാണിച്ചാൽ മതിയാരുന്നു.

പഴയ ഫലം കാണിച്ച് പലരും അതിർത്തി കടന്നതായി കണ്ടെത്തിയതിനാലാണ് നിയമം കർശനമാക്കിയത്.

24 മണിക്കൂറിനകമുള്ള ഡിപിഐ പരിശോധനാ ഫലമോ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലമോ കാണിക്കണമെന്നതാണ് അതിർത്തി കടക്കാനുള്ള മാനദണ്ഡം. തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റെടുക്കാനാവില്ല.

ഡിപിഐ ടെസ്റ്റെടുത്ത് അബുദാബിയിൽ തുടരുന്നവർ 3, 7 ദിവസങ്ങളിലും പിസിആർ ടെസ്റ്റെടുത്ത് തലസ്ഥാനത്തു തുടരുന്നവർ 4, 8 ദിവസങ്ങളിലും വീണ്ടും പിസിആർ ടെസ്റ്റ് എടുക്കണം.

നിശ്ചിത ദിവസം പരിശോധന നടത്താത്തവർക്കു  5000 ദിർഹം വീതം പിഴയുണ്ടാകും.

വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും ദേശീയ ക്യാംപെയിനിൽ 2 ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്കും അൽഹൊസൻ ആപ്പിൽ ആക്ടീവ് മുദ്രയുണ്ടെങ്കിൽ (ഇ, ഗോർഡ് സ്റ്റാർ) അതിർത്തി കടക്കാൻ പരിശോധന വേണ്ട. ആക്ടീവാകാൻ ആഴ്ചയിലൊരിക്കൽ പിസിആർ പരിശോധന  നടത്തണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *