അന്താരാഷ്ട്ര ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാം…ദോഹയിലെ അല്‍ റുവൈസ് തുറമുഖ മാര്‍ക്കറ്റ് ഞായറാഴ്ച തുറക്കും

ദോഹ: രാജ്യത്തിന്റെ വാണിജ്യ വ്യാപാരങ്ങളിലേക്കുള്ള വടക്കന്‍ പ്രവേശന കവാടമായി മാറുന്ന അല്‍ റുവൈസ് തുറമുഖ മാര്‍ക്കറ്റിന് ഞായറാഴ്ച തുടക്കമാകും. ഖത്തര്‍ തുറമുഖ മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തറാണ് ഇക്കാര്യം അറിയിച്ചത്. അല്‍ റുവൈസ് തുറമുഖത്ത് ചരക്ക് കപ്പലുകളിലെത്തുന്ന അന്താരാഷ്ട്ര ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തുറമുഖ മാര്‍ക്കറ്റില്‍നിന്ന് നേരിട്ട് വാങ്ങാം. റുവൈസ് തുറമുഖത്തിന്റെ നവീകരണങ്ങളുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമാണ് തുറമുഖ മാര്‍ക്കറ്റ്. രാജ്യത്തിന്റെ കച്ചവടങ്ങളിലേക്ക് വടക്കന്‍ പ്രവേശന കവാടമായി അല്‍ റുവൈസിനെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് തുറമുഖ മാര്‍ക്കറ്റ് തുറക്കുന്നത്. എല്ലാ ദിവസങ്ങളിലും രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയായിരിക്കും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.

Loading...

ആദ്യഘട്ടമെന്ന നിലയില്‍ 6,700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മാര്‍ക്കറ്റ്. അടുത്ത ഘട്ടത്തില്‍ 3,200 ചതുരശ്ര മീറ്ററായി വിപുലീകരിക്കും. അറേബ്യന്‍ ഗള്‍ഫിന്റെ മധ്യത്തിലായാണ് അല്‍ റുവൈസ് സ്ഥിതിചെയ്യുന്നത്. വലിയ തോതില്‍ വാണിജ്യ ചരക്കുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന തുറമുഖമാണ് അല്‍ റുവൈസ്. വടക്കന്‍ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനൊപ്പം അയല്‍രാജ്യങ്ങളില്‍നിന്നുള്ള ചരക്കുകളുടെ വ്യാപാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യവും തുറമുഖത്തിനുണ്ട്. പള്ളി, വിശ്രമ കേന്ദ്രം, കഫറ്റേരിയ, ശൗചാലയങ്ങള്‍, മേല്‍നോട്ടത്തിനുള്ള ഓഫീസുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് മാര്‍ക്കറ്റിലുള്ളത്. വടക്കന്‍ മേഖലയുടെ മുഴുവന്‍ വാണിജ്യാവശ്യങ്ങളും നിറവേറ്റാന്‍ മാര്‍ക്കറ്റിന് കഴിയും.

മൂന്ന് ഘട്ടങ്ങളിലായുള്ള തുറമുഖ വികസനത്തിന്റെ രണ്ടാം ഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ തുറമുഖത്തിന്റെ അടിത്തട്ട് പത്ത് മീറ്റര്‍ ആഴം കൂട്ടും. തുറമുഖത്തിന്റെ പരമാവധി ശേഷിയനുസരിച്ചുള്ള എല്ലാവിധ കപ്പലുകളേയും സ്വീകരിക്കുന്നതിനാണിത്. കപ്പലുകള്‍, ചരക്കുകള്‍, യാത്രക്കാര്‍, കയറ്റുമതി, ഇറക്കുമതി എന്നിവയുടെ രാജ്യത്തേക്കുള്ള വരവും പോക്കും മേഖലയിലെ രാജ്യങ്ങള്‍ക്കിടയിലുള്ള വാണിജ്യ ഇടപാട് ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് അല്‍ റുവെയ്സ് തുറമുഖം വികസിപ്പിക്കുന്നത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *