അൽ യാഹ് 3 ഉപഗ്രഹം 25ന് ഫ്രഞ്ച് ഗയാനയിൽ നിന്നു വിക്ഷേപിക്കും

ദുബായ് : ബഹിരാകാശ മേഖലയിൽ  കൂടുതൽ പരീക്ഷണങ്ങള്‍ നടത്താന്‍ യു എഇ. വാർത്താവിനിമയ ആവശ്യത്തിനുള്ള അൽ യാഹ് 3 ഉപഗ്രഹം 25ന് ഫ്രഞ്ച് ഗയാനയിൽ നിന്നു വിക്ഷേപിക്കും.
ഈ ഉപഗ്രഹത്തിന്റെ സേവനം ആഫ്രിക്കൻ രാജ്യങ്ങളും ബ്രസീലും തേടിയിട്ടുണ്ട്.

പൂർണമായും സ്വദേശി ശാസ്ത്രജ്ഞർ രൂപകൽപന ചെയ്തു നിർമിച്ച ഖലീഫാസാറ്റ് ഈവർഷം പകുതിയോടെ വിക്ഷേപിക്കും.  ഈ നിരീക്ഷണ ഉപഗ്രഹത്തിലെ ക്യാമറകൾക്കു ഭൂമിയിലെ കൂടുതൽ വിശാലമായ ദൃശ്യങ്ങൾ സൂക്ഷ്മമായി പകർത്താനാകും. മിത്‌സുബിഷി ഹെവി ഇൻഡസ്ട്രീസ് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഈവർഷം പകുതിക്കുശേഷം രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കും.

മസ്ദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ചേർന്നു രൂപകൽപന ചെയ്ത മൈസാറ്റ് എന്ന ചെറു ഉപഗ്രഹമണ് ഇതിലൊന്ന്.  ഭൂമിയെ നിരീക്ഷിക്കാനുള്ള ഹൈടെക് ക്യാമറ ഇതിലുണ്ടാകും. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണൽക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കൽ തുടങ്ങിയവ ഉപഗ്രഹ ദൗത്യങ്ങളിൽ പെടുന്നു. ഗുരുത്വാകർഷണം, നക്ഷത്രസമൂഹം എന്നിവയെക്കുറിച്ചും സൗരയൂഥ രഹസ്യങ്ങളെക്കുറിച്ചുമുള്ള പഠന-ഗവേഷണങ്ങൾ ഇതോടൊപ്പം യാഥാർഥ്യമാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *