മദ്യം വാങ്ങാനുള്ള പെർമിറ്റ് കാർഡ് മാറ്റി വാങ്ങാൻ 10 ദിനം കൂടി

ദുബായ് : മദ്യം വാങ്ങാനുള്ള പഴയ ചുവന്ന പെർമിറ്റ് കാർഡ് മാറ്റി കറുപ്പു കാർഡ് വാങ്ങാൻ പത്തുദിവസം  കൂടി. പുതിയ പെർമിറ്റ് കാർഡിന് 31നകം അപേക്ഷിക്കണം എന്നായിരുന്നു നിർദേശം.

കറുപ്പും സ്വർണനിറവും ചേർന്ന പുതിയ കാർഡാക്കിയതു കൂടാതെ നിരവധി പരിഷ്കാരങ്ങളും ഈ രംഗത്തു വരുത്തിയിട്ടുണ്ട്.

പൂർണ തോതിൽ പ്രവർത്തന സജ്ജമായാൽ അപേക്ഷ നൽകി ഒരാഴ്ചയ്ക്കുള്ളിൽ കാർഡ് ലഭിക്കും. മുൻപ് ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമായിരുന്നു.

തൊഴിൽ ഉടമയുടെ സമ്മതപത്രവും ആവശ്യമായിരുന്നു. എന്നാൽ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ദുബായിൽ ഉള്ളവർക്ക് ഇപ്പോൾ എമിറേറ്റ്സ് ഐഡി മാത്രം മതി.

വിസിറ്റ് വീസയിൽ വരുന്നവർ പാസ്പോർട്ട് അംഗീകൃത ഷോപ്പുകളിൽ കാണിച്ചാൽ മതി. അവർക്ക് യുണീക് നമ്പരാണ് അനുവദിക്കുന്നത്. ആറുമാസം കാലാവധിയുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മദ്യപെർമിറ്റിന് ശമ്പള ശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇപ്പോൾ നൽകേണ്ടെങ്കിലും വീസയിൽ ജോലിവിവരം ഉള്ളതിനാൽ പൊലീസിന് ഇക്കാര്യം മനസ്സിലാകും.

ഇതനുസരിച്ചാണ് ലൈസൻസ് നൽകുന്നത്.  യുഎഇയിൽ ഷാർജയൊഴികെ എല്ലാ എമിറേറ്റിലും മദ്യം ലഭിക്കും. എന്നാൽ മുസ്​ലിംകൾക്കും 21 വയസ്സിൽ താഴെയുള്ളവർക്കും മദ്യം ലഭിക്കില്ല.

യുഎഇയിൽ മാരിടൈം ആൻഡ് മർക്കന്റൈൽ ഇന്റർനാഷനൽ (എംഎംഐ), ആഫ്രിക്കൻ ഈസ്റ്റേൺ കമ്പനി എന്നിവയ്ക്കാണു മദ്യം വിൽക്കാനുള്ള അനുമതി.

എംഎംഐക്ക് 17 സ്റ്റോറുകളും ആഫ്രിക്കൻ ഈസ്റ്റേൺ കമ്പനിക്ക് 18 സ്റ്റോറുകളുമാണ് ദുബായിലുള്ളത്.

തൽക്കാലം ഇവിടെ നേരിട്ടെത്തിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ പൂർണതോതിൽ സജ്ജമായ ശേഷം അതുവഴി അപേക്ഷകൾ സ്വീകരിക്കും.

കോവിഡ് കാലത്തു മാർച്ച് 31ന് ഓൺലൈൻ വഴിയുള്ള മദ്യവ്യാപാരത്തിനും ദുബായിൽ അനുമതി നൽകിയിരുന്നു.

legalhomedelivery.com വഴി രാവിലെ 12ന് മുൻപു അപേക്ഷിച്ചാൽ പിറ്റേന്ന് വൈകിട്ട് നാലിന് മുൻപു ദുബായിൽ എവിടെയും മദ്യം എത്തും. 250 ദിർഹത്തിന്റെയെങ്കിലും ഓർഡർ നൽകിയാലെ ഇങ്ങനെ വീട്ടിൽ എത്തിക്കൂ.

അതേസമയം, ലോക്​ഡൗൺ കാലത്ത് മദ്യവിൽപന വർധിച്ചതായി ആഫ്രിക്കൻ ഈസ്റ്റേൺ റീട്ടെയ്ൽ മാനേജർ ജെമി ജോസഫ് പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *