ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് ലഗേജ് ഒരു ഭാരമാവരുത്…അറിയാം ലഗേജ് നിയമങ്ങള്‍

കു​വൈ​ത്ത്​ സി​റ്റി: ബാ​ഗേ​ജ്​ നി​യ​മ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് വി​മാ​ന​യാ​ത്ര​യി​ല്‍ ന​ന്നാ​കും. വി​മാ​ന​ടി​ക്ക​റ്റ് നോ​ക്കി യാ​ത്ര​ക്കാ​ര​ന് എ​ത്ര കി​ലോ സാ​ധ​ന​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. എ​ന്നാ​ല്‍, എ​ത്ര രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ എ​ന്ന​ത് സം​ബ​ന്ധി​ച്ചും എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ള്‍, അ​തി​ന് വേ​ണ്ട നി​കു​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ​ല​ര്‍​ക്കും അ​റി​യി​ല്ല.

Loading...

എ​ത്ര സ്വ​ര്‍​ണം?എ​ത്ര ക​റ​ന്‍​സി?

പു​രു​ഷ​ന്‍​മാ​ര്‍​ക്ക് 50,000 രൂ​പ മൂ​ല്യ​മു​ള്ള 20 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണം ആ​ണ് നാ​ട്ടി​ലേ​ക്ക് ഗ​ള്‍​ഫി​ല്‍​നി​ന്ന്​ കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ക. സ്ത്രീ​ക​ള്‍​ക്ക് ഇ​ത് 40 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണ്. അ​താ​യ​ത് ഒ​രു ല​ക്ഷം രൂ​പ വ​രെ മൂ​ല്യ​മു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണം സ്ത്രീ​ക​ള്‍​ക്ക് കൊ​ണ്ടു​പോ​കാം. വി​ദേ​ശ​ത്ത് കു​റ​ഞ്ഞ​ത് ആ​റു​മാ​സ​ത്തെ താ​മ​സ​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് ഒ​രു കി​ലോ സ്വ​ര്‍​ണം വ​രെ കൊ​ണ്ടു​പോ​കാം. പ​ക്ഷേ, 10 ശ​ത​മാ​നം ക​സ്​​റ്റം​സ് ഡ്യൂ​ട്ടി​യും മൂ​ന്നു​ശ​ത​മാ​നം സെ​സ്സും ന​ല്‍​ക​ണം. ആ​റു​മാ​സം തി​ക​യാ​തെ മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് 35 ശ​ത​മാ​നം ക​സ്​​റ്റം​സ് ഡ്യൂ​ട്ടി​യും മൂ​ന്നു​ശ​ത​മാ​നം വി​ദ്യാ​ഭ്യാ​സ സെ​സും അ​ട​ക്കേ​ണ്ടി​വ​രും. സ്വ​ര്‍​ണം കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ സ്വ​ര്‍​ണ​നാ​ണ​യം ഉ​ള്‍​പ്പെ​ടി​ല്ല. ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി. ക​സ്​​റ്റം​സ് വ​കു​പ്പി​ല്‍ സ്വ​ര്‍​ണം സൂ​ക്ഷി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​യു​ണ്ട്. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ നി​കു​തി അ​ട​ച്ച്‌ സ്വ​ര്‍​ണം വീ​ണ്ടെ​ടു​ക്കാം. നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഒ​രു യാ​ത്രി​ക​ന് പ​ര​മാ​വ​ധി 25,000 ഇ​ന്ത്യ​ന്‍ രൂ​പ വ​രെ കൈ​വ​ശം വെ​ക്കാം. അ​യ്യാ​യി​രം ഡോ​ള​ര്‍ അ​ല്ലെ​ങ്കി​ല്‍ അ​തി​ന് ത​ത്തു​ല്യ​മാ​യ വി​ദേ​ശ ക​റ​ന്‍​സി​ക​ളും കൊ​ണ്ടു​പോ​കാ​മെ​ന്നും നി​യ​മം പ​റ​യു​ന്നു.

ബാ​ഗേ​ജ് എ​ങ്ങ​നെ?

ഒ​രു യാ​ത്രി​ക​ന് 50,000 രൂ​പ വ​രെ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാം. ര​ണ്ടു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ബാ​ഗേ​ജി​ല്‍ കു​ട്ടി​ക​ളു​ടേ​താ​യ സാ​ധ​ന​ങ്ങ​ള്‍ മാ​ത്ര​മേ കൊ​ണ്ടു​പോ​കാ​വൂ. ബാ​ഗേ​ജ് പ​ര​സ്പ​രം കൈ​മാ​റ്റം ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഒ​രു ടി​ക്ക​റ്റി​ല്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ബാ​ഗേ​ജ് അ​ല​വ​ന്‍​സ് കൊ​ണ്ടു​പോ​കാ​നേ ആ ​യാ​ത്രി​ക​ന് അ​നു​മ​തി ഉ​ള്ളൂ എ​ന്ന് സാ​രം. വി​സ റ​ദ്ദാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് പ്ര​ത്യേ​ക ബാ​ഗേ​ജ് ആ​നു​കൂ​ല്യ​വു​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ‘ട്രാ​ന്‍​സ്ഫ​ര്‍ ഒാ​ഫ് റെ​സി​ഡ​ന്‍​സ്’ എ​ന്ന പേ​രി​ല്‍ കു​റ​ച്ച​ധി​കം സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാം. മൂ​ന്നു​മു​ത​ല്‍ ആ​റു​മാ​സം വ​രെ ഗ​ള്‍​ഫി​ല്‍​നി​ന്ന വ്യ​ക്തി​ക്ക് 60,000 രൂ​പ വ​രെ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ക. ആ​റു​മാ​സം മു​ത​ല്‍ ഒ​രു വ​ര്‍​ഷം വ​രെ​യു​ള്ള​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടേ​യും കൊ​ണ്ടു​പോ​കാം. ര​ണ്ടു​വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​ന്ന​വ​ര്‍​ക്ക് അ​ഞ്ചു​ല​ക്ഷ​ത്തി​​െന്‍റ​യും സാ​ധ​നം കൊ​ണ്ടു​പോ​കാം.

എ​ല്‍.​സി.​ഡി, പ്ലാ​സ്മടി.​വി​ക​ള്‍ ബാ​ഗേ​ജി​ല്‍പെ​ടി​ല്ല
എ​ല്‍.​സി.​ഡി, പ്ലാ​സ്മ ടി.​വി​ക​ള്‍ ബാ​ഗേ​ജി​ല്‍ പെ​ടാ​ത്ത​വ​യാ​ണ്. ഇ​വ​ക്ക് 35 ശ​ത​മാ​നം ക​സ്​​റ്റം​സ് ഡ്യൂ​ട്ടി​യും മൂ​ന്നു​ശ​ത​മാ​നം വി​ദ്യാ​ഭ്യാ​സ സെ​സും ന​ല്‍​ക​ണം. ലാ​പ്ടോ​പ്പു​ക​ളും ബാ​ഗേ​ജി​ല്‍ ഉ​ള്‍​പ്പെ​ടി​ല്ല. ഇ​വ​ക്ക് പ​ക്ഷേ നി​കു​തി ന​ല്‍​കേ​ണ്ട. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് ലാ​പ്ടോ​പ്​ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *