ഖത്തറിനെ രക്ഷിക്കാനുറച്ച് അമേരിക്ക…ഉപരോധം ഉടന്‍ പിന്‍വലിക്കണമെന്ന് സൗദിയോട് അമേരിക്ക

ദോഹ: ഖത്തറിനെതിരേ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. റിയാദ് സന്ദര്‍ശന വേളയിലാണ് സൗദി വിദേശകാര്യമന്ത്രി ആദില്‍ ജുബൈറിനോട് ഇക്കാര്യം പറഞ്ഞത്.

ഇതുസംബന്ധമായി ട്രംപിന്റെ കത്ത് വിമാനത്താവളത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം സൗദി വിദേശകാര്യമന്ത്രിക്ക് കൈമാറി. സ്റ്റേറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ച ശേഷം അദ്ദേഹം ആദ്യം നടത്തിയ വിദേശയാത്രയാണിത്.

ഖത്തറിനെതിരേയുള്ള ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും പരിഹരിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം. ഖത്തറിനെ ഒറ്റപ്പെടുത്താനും ഭൂമിശാസ്ത്രപരമായി ദ്വീപ് ആക്കി മാറ്റാനുമുള്ള ശ്രമങ്ങള്‍ സൗദി അറേബ്യ ആരംഭിച്ചിരുന്നു. അതിനിടെയുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *