പുതിയ കുവൈത്ത് കിരീടാവകാശിയായി ശൈഖ് മിശ്അല്‍ അല്‍ സബാഹിനെ നിയമിച്ച് അമീരി ഉത്തരവ്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിശ്അല്‍ അല്‍ അഹ്ദമദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ച് അമീരി ഉത്തരവ്.

ശൈഖ് മിശ്അല്‍ അല്‍ സബാഹിനെ പുതിയ കിരീടാവകാശിയായി നിശ്ചയിച്ച വിവരം  ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും പുതിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും സഹോദരനാണ് ശൈഖ് മിശ്അല്‍.

നാഷണല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് സ്ഥാനം വഹിച്ചിരുന്ന ശൈഖ് മിശ്അല്‍ 1967-1980 കാലഘട്ടത്തില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *