നാദാപുരത്തിന്റെ നന്മയ്ക്കായ് ഒരു പ്രവാസി കൂട്ടായ്മ : നാദാപുരം നൻമ പ്രവാസി കോണ്‍ഫറന്‍സും അവാര്‍ഡ് ദാനവും നാളെ ദുബായില്‍

യു എ ഇ : കഫറ്റേരിയ ,ഗ്രോസറി അടക്കം ഗൾഫിൽ ഇടത്തരം വാണിജ്യ മേഖലയിൽ ചരിത്രം സൃഷ്‌ടിച്ച നാദാപുരംകാരുടെ കൂട്ടായ്മ നാദാപുരം നൻമ പ്രവാസി കോണ്‍ഫറന്‍സും അവാര്‍ഡ് ദാനവും ഡിസംബര്‍ 6 വെള്ളി വൈകിട്ട് 6.30 നു ദുബായ് ഖിസൈസ് ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്നു മുഖ്യ രക്ഷാധികാരി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ദുബായിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

ആദ്യമായാണ് നാദാപുരത്തുകാർ ഒന്നടങ്കം സഹകരിച്ചുള്ള ഇത്തരമൊരു പരിപാടി ദുബായിൽ സംഘടിപ്പിക്കുന്നത് .പല വിധത്തിൽ ഭിന്നിപ്പിച്ച സമൂഹത്തെ നാടിന്‍റെ  നന്മയ്ക്കു വേണ്ടി ഒരു കുടക്കീഴിൽ ആക്കുകയാണ് ലക്ഷ്യം.

വിവാഹ വേളയിൽ നാട്ടിൽ നടക്കുന്ന ധൂർത്തും ആശങ്കകളും അകറ്റുന്നതിന് വലിയ ബോധവത്കരണം ആദ്യ പടിയായി ഉണ്ടാകും. ഗൾഫിൽ വാണിജ്യ രംഗത്ത് വെന്നിക്കൊടി പാറിച്ചവരെ ആദരിക്കും.

കേരളത്തില്‍ ഇസ്ലാം വന്നതിന് തൊട്ടുപിന്നാലെ ആത്മീയ ഗുരുക്കന്‍മാരും ബിസിനസ് തല്‍പരരും എത്തിച്ചേര്‍ന്ന നാടുകളില്‍ ഒന്നാണ് നാദാപുരം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നല്ല സാംസ്‌കാരിക പാരമ്പര്യമുള്ള ഈ നാട്ടില്‍ ധാരാളം പണ്ഡിതന്‍മാരും സൂഫീജ്ഞാനികളും പ്രവര്‍ത്തിക്കുകയും പഠനം നടത്തുകയും അദ്ധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. അവരില്‍ പലരും നാദാപുരത്തും പരിസരങ്ങളിലുമായി അന്ത്യവിശ്രമം കൊള്ളുന്നു.

അടുത്ത കാലത്ത് കേരള മുസ്ലിംകള്‍ക്ക് മുഴുവനും പരിചയമുള്ള ബഹുവന്ദ്യരായ കീഴന ഉസ്താദ്, കണ്ണിയത്ത് ഉസ്താദ്, ഇ.കെ ഉസ്താദ് തുടങ്ങി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്ന മര്‍ഹൂം ശൈഖ് ഹസന്‍ ഹസ്‌റത്ത് അടക്കം നാദാപുരത്തെ പൂര്‍വ്വകാല വിദ്യാര്‍ത്ഥികളോ ഗുരുനാഥന്‍മാരോ ആയിരുന്നു.

നാദാപുരത്തിന്റെ സാംസ്‌കാരിക വൈജ്ഞാനിക പൈതൃകം മങ്ങലേല്‍ക്കാതെ സംരക്ഷിക്കുക, ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരിക, ശ്രദ്ധേയമായ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നാദാപുരത്തിന്റെ വികാരം ഉള്‍ക്കൊണ്ട് രൂപം നല്‍കപ്പെടുന്ന കൂ്ട്ടായ്മയാണ് ‘ നാദാപുരം നന്മ ‘ . ഇതിന്റെ മാതൃകാപരമായ സന്ദേശം നല്ലവരായ പ്രവാസികളിലേക്ക് എത്തിക്കാന്‍ വേണ്ടി ഒത്തുകൂടുന്ന പ്രവാസി കോണ്‍ഫറന്‍സ് സംഘടനകള്‍ക്കതീതമായി സംഘടിപ്പിക്കുന്ന ഒരു മാതൃകാ പരിപാടിയാണ്.

ഡിസംബര്‍ 6 വെള്ളിയാഴ്ച 6.30 മുതല്‍ ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ദുബൈ ഖിസൈസ് ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു.

കുറ്റ്യാടി എം.എല്‍.എയും പ്രവാസിയുമായ ബഹു: പാറക്കല്‍ അബ്ദുല്ല സാഹിബ് സമ്മേളനം ഉദ്ഘാടനം ചെയ്യും, നന്മയും ഒരുമയും എന്ന വിഷയം അവതരിപ്പിച്ച് ബഹു: പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

ദുബൈ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് ദശകങ്ങളായി സേവനം ചെയ്യുന്ന നാദാപുരം കുരുന്നംകണ്ടി അസീസിനെയും നൂറിലധികം പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കിവരുന്ന നാദാപുരം മേഖലയിലുള്ള യു എ ഇയിലെ അന്‍പതോളം ബിസിനസുകാരെ അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിക്കപ്പെടും.

വേദിയില്‍ നാദാപുരം ഖാസി മേനക്കോത്ത് അഹ്മദ് മുസ്‌ലിയാര്‍ , സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഇബ്രാഹിം എളേറ്റില്‍, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, പുന്നക്കല്‍ മുഹമ്മദലി, കുഞ്ഞമ്മദ് പേരാമ്പ്ര തുടങ്ങിയ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

നാട് നിര്‍മിക്കുന്നതില്‍ പ്രവാസി സമൂഹത്തിന് വലിയ പങ്കാളിത്തമുണ്ട് കേരളത്തിലും പുറത്തും വൈജ്ഞാനിക സാംസ്‌കാരിക സംരഭങ്ങളില്‍ നാദാപുരത്തുകാരുടെ നന്മയുടെ മനസ്സിന് വലിയ ഇടങ്ങളുണ്ട്.

സ്വന്തം നാടിന്റെ നന്മകളില്‍ കൂടുതല്‍ ജാഗ്രതരാകേണ്ട സാഹചര്യങ്ങള്‍ അങ്ങിങ്ങായി തല പൊക്കുന്ന വേളകളില്‍ വിവേകപൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യമാണ്.

ഒരുമയിലൂടെ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്തി സമാധാനന്തരീക്ഷം നിലനിര്‍ത്തേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. പ്രവാസത്തിന്റെ വിരഹവേദനയും ത്യാഗവും അധ്വാനവും ഫലപ്രദമാവണമെങ്കില്‍ സാംസ്‌കാരിക സംരക്ഷണവും പുരോഗതിയും അനിവാര്യമാണ്.

പ്രദേശത്തെ ഏത് പ്രശ്‌നങ്ങളും പ്രധാനമായി ബാധിക്കുന്നത് പ്രവാസി സമൂഹത്തെയും അവരുടെ അധ്വാനഫലങ്ങളെയും ആയിരിക്കും. നന്മ ആഗ്രഹിക്കുന്ന എല്ലാവരും നാദാപുരം നന്മയില്‍ ഒരുമയോടെ സഹകരിക്കണമെന്നും പ്രഥമ കോണ്‍ഫറന്‍സില്‍ നന്മ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും സംബന്ധിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു .

പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കു പുറമെ
സ്വാഗത സംഘം ചെയർമാൻ കരയത്ത് അസീസ് ഹാജി
കണ്‍വീനര്‍ എ.ടി ഇബ്രാഹിം ഹാജി
വൈസ് ചെയര്‍മാന്‍ കെ.പി മുഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

 

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *