മാനസിക വെല്ലുവിളി നേരിടുന്ന മകളെയും അമ്മയെയും പീഡിപ്പിച്ച് പ്രവാസി…ഞെട്ടിക്കുന്ന സംഭവം യുഎഇയില്‍

റാസൽഖൈമ : മാനസീക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും പീഡിപ്പിച്ച കേസിൽ ഏഷ്യക്കാരന് റാസൽഖൈമ ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

മുപ്പത് വയസ്സുള്ള ഏഷ്യക്കാരനാണ് പ്രതി. പീഡനത്തിന് ഇരയായ പ്രായം കുറഞ്ഞ പെൺകുട്ടി ഗർഭിണിയാണെന്നും കേസ് പരിഗണിച്ച ചീഫ് ജഡ്ജ് അറിയിച്ചു.

മാനസീക വെല്ലുവിളി നേരിടുന്ന യുവതികളിൽ ഒരാൾ ഗർഭണിയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് വിശദമായ പരിശോധന നടത്തുകയും ഗൈനക്കോളജിസ്റ്റിനെ കാണുകയും ചെയ്തു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതോടെ യുവതി ഗർഭിണിയാണെന്ന് ഉറപ്പിച്ചു. ബന്ധുക്കൾ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയായ ഏഷ്യക്കാരൻ അമ്മയെയും മകളെയും ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായത്.

പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വീട്ടിൽവച്ച് അമ്മയായ സ്ത്രീയുടെ നീക്കങ്ങൾ പരിശോധിക്കുമായിരുന്നു.

തുടർന്ന് അവരെ പീഡിപ്പിച്ചു. പിന്നീട് അവരുടെ മകളെയും നിരവധി തവണ പീഡിപ്പിച്ചു. മാനസീക വെല്ലുവിളി നേരിടുന്ന സ്ത്രീകൾ ആയതിനാൽ ഇവർക്ക് പീഡനം മനസിലാകില്ലെന്നാണ് പ്രതി കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ റാക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അവിടെ വച്ചു ഇയാൾ കുറ്റസമ്മതം നടത്തി. തുടർന്ന് ഇയാളെ റാക് ക്രിമിനൽ കോടതിയിലേക്ക് മാറ്റി.

ഏറ്റവും കടുത്ത ശിക്ഷതന്നെ പ്രതിക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *