ഖത്തറില്‍ 203 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്

ദോഹ : ഖത്തറില്‍ കോവിഡ് 19 ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂവായിരത്തോട് അടുക്കുന്നു.

203 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,995 ആയി ഉയര്‍ന്നു.

ഡിസംബര്‍ അവസാന വാരം 2,000 ത്തില്‍ താഴെയായിരുന്നതാണ് ഇപ്പോള്‍ 2,995 ലേക്ക് എത്തിയത്. വൈറസ് സ്ഥിരീകരിച്ച 203 പേരില്‍ 165 പേര്‍ കമ്യൂണിറ്റിയില്‍ നിന്നുളളവരും 38 പേര്‍ വിദേശങ്ങളില്‍ നിന്നുമെത്തിയവരാണ്. 132 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ കോവിഡ് മുക്തര്‍ 1,42,827.

‌ഇതുവരെ 12,91,334 പേരില്‍ നടത്തിയ പരിശോധനയില്‍ 1,46,068 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 246.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *