യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ

അബുദാബി : യുഎഇയില്‍ 3,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആറ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ചികിത്സയിലായിരുന്ന 3,746 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 162,945 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.38 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

ആകെ 2,63,729 കൊവിഡ് കേസുകളാണ് ഇതുവരെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരില്‍ 2,35,421 പേരാണ് രോഗമുക്തരായത്. 762 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 27,546 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *