ദോഹ∙ ഖത്തറില്‍ വീണ്ടും കോവിഡ്-19 മരണം. വിദേശങ്ങളില്‍ നിന്നെത്തിയ 57 പേരുള്‍പ്പെടെ 448 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്.
276 പേര് സുഖം പ്രാപിച്ചു.81 വയസ്സുള്ളയാളാണ് മരിച്ചത്. കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,920 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 62 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസിറ്റീവ് സ്ഥിരീകരിച്ച 1,55,901 പേരില്‍ 1,47,727 പേര് സുഖം പ്രാപിച്ചു. മരണസംഖ്യ 254.