അപ്പാര്‍ട്ട്മെന്റ് വേശ്യാലയമാക്കി മാറ്റി: 9 പ്രവാസികള്‍ പിടിയില്‍

ഫുജൈറ : വേശ്യാവൃത്തി, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി 9 പ്രവാസികളെ മൂന്ന് മാസം മുതല്‍ ആറുമാസം വരെ തടവിന് ഫുജൈറയിലെ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. മാംസ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏഷ്യന്‍, ആഫ്രിക്കന്‍ സ്വദേശികളെക്കുറിച്ച്‌ ഫുജൈറ പോലീസിന് സന്ദേശം ലഭിച്ചതോടെയാണ്‌ കേസ് പുറത്തായതെന്ന് കോടതി രേഖകള്‍ പറയുന്നു.

Loading...

രഹസ്യവിവരം പരിശോധിച്ച്‌ ഉറപ്പിക്കുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുമായി ഉടന്‍ തന്നെ ഫുജൈറ പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി. വിവിധ പ്രായത്തിലുള്ള പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള പ്രതികള്‍ നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിനെ വേശ്യാലയമാക്കി മാറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായി.

Image result for sex centers at apartments

നിരവധി സ്ത്രീകളെ ഇവിടെ എത്തിച്ച്‌ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുന്നതായും നിരവധി ഇടപാടുകാര്‍ ഇവിടെ വന്നുപോകുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ഒടുവില്‍ പോലീസ് സംഘം ഇവിടെ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ വേശ്യാവൃത്തി, മാംസം കച്ചവടം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് ഫുജൈറ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടര്‍ന്ന് പ്രതികളെ ഫുജൈറ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വിചാരണയ്ക്കൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *