ഇത് സത്യമോ?… വിമര്‍ശകരെ വധിക്കാന്‍ സൗദി രാജകുമാരന്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട‌്…

വിമര്‍ശകരെ വധിക്കാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിട്ടിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ‌്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമാല്‍ ഖഷോഗിയെ വധിക്കുന്നതിന് ഒരുവര്‍ഷം മുമ്ബ‌് ഈ പദ്ധതി നിലവിലുണ്ടായിരുന്നു. വിമര്‍ശകരെ നിരീക്ഷിക്കുക, കടത്തിക്കൊണ്ടുപോകുക, തടവില്‍ പാര്‍പ്പിക്കുക, പീഡിപ്പിക്കുക, വധിക്കുക എന്നിവയായിരുന്നു പദ്ധതി. അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ‌് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

Loading...

ഖഷോഗിയെ സൗദി റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ഫോഴ്‌സ് തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വച്ച്‌ കൊലപ്പെടുത്തിയതും ഈ പദ്ധതിയുടെ ഭാഗമായാണ‌്. ഗ്രൂപ്പ് സല്‍മാന്‍ രാജകുമാരന്‍ നേരിട്ട‌് രൂപം നല്‍കിയതാണെന്നും ഇവരുടെ മാനസികപീഡനത്തെത്തുടര്‍ന്ന‌് ഒരു യൂണിവേഴ്‌സിറ്റി അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മുതല്‍ ഒരു ഡസനോളം പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. അഴിമതിവിരുദ്ധ നടപടികളുടെ പേരില്‍ രാജകുടുംബാംഗങ്ങള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തിരുന്നു.

പ്രവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കെണിയുടെ പുതിയ മുഖം വ്യാപകമാകുന്നു. സമ്പാദിച്ചതെല്ലാം വെറുമൊരു ഫോണ്‍ കോളിലോ മെസേജിലോ കൈവിട്ടു പോയേക്കാം. ….വീഡിയോ റിപ്പോര്‍ട്ട് കാണാം…..

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *