സഹപ്രവര്‍ത്തകയോട് ചുംബനം ആവശ്യപ്പെട്ടു; പിന്നീട് യുവാവിന് സംഭവിച്ചതിങ്ങനെ

ജിദ്ദ: സൗദിയില്‍ ജോലിസ്ഥലത്തുവെച്ച്‌ സഹപ്രവര്‍ത്തകയോട് ചുംബനം ആവശ്യപ്പെട്ട സംഭവത്തില്‍ പ്രവാസി യുവാവിന് വന്‍ തുക പിഴ.

Loading...

അറബ് വംശജനായ പ്രതിക്ക് നാലായിരം റിയാല്‍ പിഴയാണ് ജിദ്ദയിലെ ക്രിമിനല്‍ കോടതി ഈടാക്കിയത്.

കഴിഞ്ഞ കുറച്ചുകാലമായി സഹപ്രവര്‍ത്തകന്‍ പിറകേ നടന്നു ശല്യം ചെയ്യുന്നുവെന്നും ചുംബനം ആവശ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.

ജോലി സ്ഥലത്തുവെച്ച്‌ അശ്ലീല ആംഗ്യം കാണിച്ചുവെന്നും കൈയില്‍ കയറിപ്പിടിച്ച്‌ ആവര്‍ത്തിച്ച്‌ ചുംബനം ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പല തവണ തനിക്ക് വഴങ്ങണമെന്ന് പ്രതി ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു.

മിക്കപ്പോഴും അടുത്തുവെന്ന് ശരീരംകൊണ്ട് തന്‍റെ ദേഹത്ത് മുട്ടാന്‍ ശ്രമിച്ചു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ശമ്ബളം വെട്ടികുറയ്ക്കുമെന്നും തരംതാഴ്ത്തുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിലുണ്ട്.

കേസെടുത്ത് അന്വേഷിച്ച സൗദി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ വിട്ടയച്ചെങ്കിലും കഴിഞ്ഞ ദിവസം കേസ് കോടതിയിലെത്തി.

ഇതോടെയാണ് വിചാരണയ്ക്കൊടുവില്‍ 4000 റിയാല്‍ പിഴ വിധിച്ചത്.

ജീവനക്കാരിയെ സ്പര്‍ശിച്ചെന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ പ്രതി ചുംബനം ചോദിച്ചത് വെറുതെയാണെന്ന് കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. യുവതിയെ അപമാനിച്ചതിന് പിഴ വിധിക്കുകയും ചെയ്തു.

അതേസമയം യുവതിയെ സ്പര്‍ശിച്ചെന്ന കുറ്റത്തില്‍ തെളിവില്ലെന്ന കാരണത്താല്‍ പ്രതിയെ കോടതി വെറുതെവിട്ടു. ഖുര്‍ആന്‍ മൊത്തമായും മനഃപാഠമാക്കിയ വ്യക്തിയാണെന്ന കാര്യം പരിഗണിച്ചാണ് പ്രതിക്ക് താരതമ്യേന കുറഞ്ഞ ശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *