ഗതാഗത ലംഘനങ്ങളെ തുടർന്ന് അധികൃതർ ജപ്തി ചെയ്തത് 350 വാഹനങ്ങൾ

ദോഹ : റമസാന്റെ തുടക്കം മുതൽ ഇതുവരെ ഗതാഗത ലംഘനങ്ങളെ തുടർന്ന് അധികൃതർ ജപ്തി ചെയ്തത് 350 വാഹനങ്ങൾ.

കൂടുതൽ നിയമ നടപടിക്കായി വാഹനങ്ങളുടെ ഡ്രൈവർമാരെ കോംപീറ്റന്റ് അതോറിറ്റിക്ക് കൈമാറി.

റമസാനിൽ ഗതാഗത അപകടങ്ങൾ കുറയ്ക്കാനും റോഡു സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനാ ക്യാംപെയ്‌ന്റെ ഭാഗമായാണ് ലംഘനങ്ങൾ കണ്ടെത്തിയത്.

റമസാനിൽ വാഹനാപകടങ്ങൾ കൂടുതലായതിനാൽ എല്ലാ വർഷവും ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാണ്.

സൈനിക, സിവിൽ പട്രോൾ ഉദ്യോഗസ്ഥരുടെ സഹകരണത്തിലാണ് രാജ്യത്തുടനീളമായി പരിശോധന പുരോഗമിക്കുന്നതെന്ന് ഗതാഗത ഇൻവെസ്റ്റിഗേഷൻ വകുപ്പ് അസി.മേധാവി ക്യാപ്റ്റൻ മുഹമ്മദ് സഫർ അൽ ഖുവാരി വ്യക്തമാക്കി.

അശ്രദ്ധമായി വാഹനം ഓടിക്കൽ, അമിത വേഗം, വലിയ ശബ്ദത്തിൽ വാഹനം ഓടിക്കൽ തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

കോവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കിയാണ് പരിശോധന.

റോഡു ഗതാഗതം സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുള്ള പരാതികളും അധികൃതർ സ്വീകരിക്കുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ഗതാഗത ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ മടിക്കരുതെന്നും അൽഖുവാരി നിർദേശിച്ചു.

പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഹാനികരമാകുന്ന ഗതാഗത പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾ നിയമങ്ങൾ പാലിച്ചു വേണം വാഹനം ഓടിക്കാനെന്നും അൽഖുവാരി ഓർമപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *