കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി അധികൃതര്‍

മ​നാ​മ : കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്​​ ഒ​രു ക​ഫേ​ക്കും റ​സ്​​റ്റാ​റ​ൻ​റി​നു​മെ​തി​രെ കേ​സെ​ടു​ത്തു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക, ടേ​ബി​ളു​ക​ൾ​ക്കി​ട​യി​ൽ ര​ണ്ടു​​ മീ​റ്റ​ർ അ​ക​ല​മെ​ന്ന നി​യ​മം ലം​ഘി​ക്കു​ക, ജീ​വ​ന​ക്കാ​ർ ഫേ​സ്​ മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണ്​ റ​സ്​​റ്റാ​റ​ൻ​റി​നെ​തി​രെ ന​ട​പ​ടി.

പ​ല​ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഷീ​ഷ പൈ​പ്പ്​ ഉ​പ​യോ​ഗി​ച്ച​തി​നാ​ണ്​ ക​ഫേ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കേ​സ്​ ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ കൈ​മാ​റി.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ റ​സ്​​റ്റാ​റ​ൻ​റും ക​ഫേ​യും അ​ട​പ്പി​ക്കു​ക​യും ചെ​യ്​​തു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച നാ​ലു​ പേ​ർ​ക്ക്​ എ​ട്ടാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി പി​ഴ ശി​ക്ഷ വി​ധി​ച്ചു.

1000 മു​ത​ൽ 2000 ദീ​നാ​ർ വ​രെ​യാ​ണ്​ പി​ഴ ചു​മ​ത്തി​യ​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ​കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച​യും നി​ര​വ​ധി റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. ​

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *