കുവൈത്തിൽ ഇടക്കിടെ ഉണ്ടാവുന്ന ചെറു ഭൂചലനങ്ങളിൽ ആശങ്ക വേണ്ടെന്ന് അധികൃതർ

കുവൈത്ത്​ സിറ്റി : കുവൈത്തിൽ ഇടക്കിടെ ഉണ്ടാവുന്ന ചെറു ഭൂചലനങ്ങളിൽ ആശങ്ക വേണ്ടെന്നും വലിയ ഭൂകമ്പ സാധ്യതയുള്ള സീസ്​മിക്​ ബെൽറ്റിന്​ അകലെയാണ്​ കുവൈത്തി​ന്‍റെ സ്ഥാനമെന്നും അധികൃതർ. കുവൈത്തിൽ അനുഭവപ്പെടാറുള്ള ഭൂചലനങ്ങൾ 1.6നും 4.6നും ഇടയിൽ മാഗ്​നിറ്റ്യൂഡ്​ ഉള്ളതാണ്​.

എണ്ണ ഖനനവും ഭൂമിക്കടിയിലെ പാറകൾക്ക്​ ഉണ്ടായ ക്ഷതവും അയൽ രാജ്യങ്ങളിലെ ഭൂകമ്പങ്ങളുടെ പ്രതിഫലനവുമെല്ലാമാണ്​ ഇതിന്​ കാരണം. കുവൈത്തിൽ വലിയ ഭൂകമ്പത്തിന്​ സാധ്യത വിദൂരമാണെന്നും എന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന്​ കുവൈത്ത്​ ഫയർ സർവീസ്​ ഡയറക്​​ടറേറ്റിലെ ഓപ്പറേഷൻസ്​ സെൻറർ മേധാവി ഡോ. മിഷാരി അൽ ഫറാസ്​ പറഞ്ഞു.

കഴിഞ്ഞ ആഴ്​ച റിക്​ടർ സ്​കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇടക്കിടെ ഉണ്ടാവുന്ന ചെറുചലനങ്ങൾ വലിയ ഭൂകമ്പത്തി​െൻറ മുന്നോടിയാണെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടായ സാഹചര്യത്തിലാണ്​ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *