ബേബി വെറ്റ് വൈപ്‌സിന്റെ അമിതോപയോഗം അലര്‍ജികള്‍ക്ക് കാരണമാവുന്നതായി പഠനങ്ങള്‍

ദുബായ്: ചെറിയ കുട്ടികള്‍ക്കുണ്ടാവുന്ന പലതരം അലര്‍ജികള്‍ക്ക് ബേബി വെറ്റ് വൈപ്‌സിന്റെ അമിതോപയോഗം കാരണമാവുന്നതായി പഠനങ്ങള്‍. കുട്ടികളെ കുളിപ്പിച്ച ശേഷം സോപ്പിന്റെ അംശം പൂര്‍ണമായും കഴുകി കളയാതിരിക്കുന്നതും അലര്‍ജികള്‍ക്ക് കാരണമാവുന്നതായി കണ്ടെത്തി.

Loading...

അമേരിക്ക ആസ്ഥാനമാക്കി നടന്ന പഠനങ്ങളിലാണ് പുതിയ കണ്ടെത്തല്‍. വെറ്റ് വൈപ്പുകളുടെ വര്‍ധിച്ച ഉപയോഗം കുട്ടികളില്‍ അലര്‍ജികള്‍ ഉണ്ടാക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ റീദ സല്‍മാന്‍ പറഞ്ഞു. പലതരം രാസവസ്തുക്കള്‍ അടങ്ങിയ വെറ്റ് വൈപ്‌സ് ചര്‍മത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനുപകരം സോപ്പും ആവശ്യത്തിന് വെള്ളവും ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *