ബഹ്റൈനില്‍ 508 പേര്‍ക്ക് കൂടി കൊവിഡ്; 527 പേര്‍ രോഗമുക്തരായി

മനാമ : ബഹ്റൈനില്‍ പുതിയതായി 508 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Loading...

ഇവരില്‍ 317 പേര്‍ പ്രവാസി തൊഴിലാളികളാണ്. 189 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള  സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

രണ്ട് പേര്‍ക്ക് യാത്രയില്‍ നിന്ന് വൈറസ് ബാധയേല്‍ക്കുകയായിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച മാത്രം 8735 കൊവിഡ് പരിശോധനകളാണ് ബഹ്റൈനില്‍ നടത്തിയത്. ഇതുവരെ 5,02,763 കൊവിഡ് ടെസ്റ്റുകള്‍ ബഹ്റൈനില്‍ നടത്തിയിട്ടുണ്ട്.

527 പേര്‍ക്ക് പുതിയതായി രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ഭേദമായവരുടെ എണ്ണം 17,977 ആയി.

ചികിത്സയില്‍ കഴിയുന്ന 162 പേരില്‍ 38 പേരുടെ നില ഗുരുതരമാണ്. ആകെ രോഗികളായ 5525 പേരില്‍ 5487 പേര്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *