കൊവിഡ് 19 : ഗള്‍ഫില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

മനാമ: ബഹ്റൈനില്‍ കൊവിഡ് 19 വൈറസ് ബാധ കാരണമുള്ള ആദ്യം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേതന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന 65കാരിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പിന്നീട് ഇവര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ കോവിഡ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തില്‍ കഴിഞ്ഞ മാസം തിരിച്ചെത്തിയ ബഹ്റൈന്‍ സ്വദേശിനിയുടെ മരണ വിവരമാണ് തിങ്കളാഴ്ച അധികൃതര്‍ പുറത്തുവിട്ടത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്ത് എത്തിയപ്പോള്‍ തന്നെ ഇവരെ ഐസൊലേഷനിലേക്ക് മാറ്റുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റ് ജനങ്ങളുമായി ഇവര്‍ ഇടപഴകിയിരുന്നില്ല.

രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ക്ക് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ചികിത്സ ലഭ്യമാക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 17 പേര്‍ കഴിഞ്ഞ ദിവസം രോഗത്തെ അതിജീവിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 77 ആയി. ഇതുവരെ 137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *