ബ​ഹ്റൈ​ന്‍ ദേ​ശീ​യ ദിനം; ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ആശംസകളുമായി​ മന്ത്രിസഭ 

മ​നാ​മ : ബ​ഹ്റൈ​ന്‍ ദേ​ശീ​യ ദി​ന​ത്തിന്‍റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍                          ഭ​ര​ണാ​ധി​കാ​രി കി​ങ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​ക്കും                     കി​രീ​ടാവ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​ക്കും ബ​ഹ്റൈ​ന്‍ ജ​ന​ത​ക്കും മ​ന്ത്രി​സ​ഭ                          ആ​ശം​സ​കള്‍ നേ​ര്‍ന്നു.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ മു​ബാ​റ​ക് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓണ്‍ലൈനില്‍  ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ഹ​മ​ദ് രാ​ജാ​വ് അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​തിന്റെ  20ാം വാ​ര്‍ഷി​ക​വും                                    സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്                       വി​ല​യി​രു​ത്തി.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ടം അ​ത്ഭു​താ​വ​ഹ​മാ​ണെ​ന്നും ഹ​മ​ദ് രാ​ജാ​വിന്റെ  ഭ​ര​ണ കാ​ല​ത്ത് ബ​ഹ്റൈ​ന്‍ പു​രോ​ഗ​തി പ്രാ​പി​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ക്കും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും കോ​വി​ഡ്              വാ​ക്​​സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കാ​നു​ള്ള ഹ​മ​ദ് രാ​ജാ​വിന്റെ                        നി​ര്‍ദേ​ശ​ത്തെ കാ​ബി​ന​റ്റ് പി​ന്തു​ണ​ച്ചു.

രാ​ജ്യ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ളു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍  ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ​സ​മി​തി ന​ട​ത്തു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും  ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ബ​ഹ്റൈ​ന്‍ പൊ​ലീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ല്‍ സേ​വ​നം ചെ​യ്യു​ന്ന മു​ഴു​വ​നാ​ളു​ക​ള്‍ക്കും കാ​ബി​ന​റ്റ്                      ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

ഇ​സ്രാ​യേ​ലും മൊ​റോ​ക്കോ​യും ത​മ്മി​ല്‍ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​യും കാ​ബി​ന​റ്റ് സ്വാ​ഗ​തം ചെ​യ്​​തു.

മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഇ​ത് ക​രു​ത്തു​പ​ക​രു​മെ​ന്നും മ​ന്ത്രി​സ​ഭ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *