സ്വദേശിയുടെ മരണം കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെടുത്തി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ബഹ്‌റൈന്‍

മനാമ: സ്വദേശിയുടെ മരണം കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെടുത്തി പ്രചരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ബഹ്‌റൈന്‍ . 53കാരനായ വ്യക്തിയുടെ മരണം കൊവിഡ് വാക്‌സിനുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങള്‍ മന്ത്രാലയം പൂര്‍ണമായും നിഷേധിച്ചു.

പെട്ടെന്നുണ്ടായ ഹൃദയാഘാതവും അതേ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതമാണ് ഇദ്ദേഹത്തിന്റെ മരണകാരണമായത്.

സാമൂഹിക മാധ്യമങ്ങളില്‍ ഈ മരണത്തെ  കൊവിഡ് വാക്‌സിനുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് പൂര്‍ണമായും വ്യാജവാര്‍ത്തയാണെന്നും നേരത്തെ തന്നെ ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമെ വിശ്വസിക്കാവൂ എന്നും മന്ത്രാലയം ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *