എല്ലാ സന്ദർശക വീസകളുടെയും കാലാവധി നീട്ടി ബഹ്റൈൻ

visa

മനാമ : ബഹ്റൈനിൽ കാലാവധി കഴിഞ്ഞതുൾപ്പെടെ എല്ലാ സന്ദർശക വീസകളുടെയും കാലാവധി ഒക്ടോബർ 21 വരെ നീട്ടാൻ തീരുമാനം.

കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇളവ്. ഇതിനു പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.

നേരത്തെ ജൂലൈ 21 വരെ സന്ദർശക വീസ കാലാവധി നീട്ടി നൽകിയിരുന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പാക്കണം

മനാമ : ജോലിക്കോ ഉന്നത വിദ്യാഭ്യാസത്തിനോ അപേക്ഷിക്കുമ്പോൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക സർക്കാർ സൈറ്റിലുണ്ട്.

ഓരോ സർട്ടിഫിക്കറ്റിന്റെയും സാധുത പ്രത്യേക സമിതി പരിശോധിക്കുമെന്ന് അണ്ടർസെക്രട്ടറി ഡോ.ഫൗസി അബ്ദുൽറഹ്മാൻ അൽ ജൊവ്ദർ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *