യുഎഇയുടെ പാത പിന്തുടര്‍ന്ന് ബഹറൈന്‍; ഇസ്രയേലുമായി കരാറിന് തീരുമാനം

ദുബായ് : യുഎഇക്ക് പിന്നാലെ ഇസ്രയേലുമായി കരാറിനൊരുങ്ങി ബഹറൈനും.

ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാദാരണ നിലയിലാക്കാനാണ് പുതിയ തീരുമാനം.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഈ കാര്യം വ്യക്തമാക്കിയത്.യു എസ് മധ്യസ്ഥതയില്‍ ആണ് കരാര്‍.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഈ കാര്യം വ്യക്തമായത് .

മധ്യപൂര്‍വ്വ ദേശത്തെ സമാധാനത്തിനായുള്ള ഒരു നിര്‍ണായക നിക്കമാണ് ഇതെന്ന് യു എസ് പ്രസിഡണ്ട്‌ വിശേഷിപ്പിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കഴിഞ്ഞ മാസം ആണ് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ബഹറൈന്‍ തീരുമാനിച്ചത്.

ഈ മാസം 15ന് വൈറ്റ് ഹൗസില്‍ വച്ചാണ് കരാര്‍ ഒപ്പ്വെയ്ക്കുന്നത്.മധ്യപൂര്‍വ്വ ദേശത്തുള്ള ഇറാന്റെ മേധാവിത്വം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഗള്‍ഫ്‌ രാജ്യങ്ങള്‍ യു എസ് മധ്യസ്ഥതയില്‍ ഇസ്രയേലുമായി സൌഹൃദത്തിലാകുന്നത്.

ഈജിപ്ത്, ജോർദാൻ, യുഎഇ എന്നീ അറബ് രാജ്യങ്ങളാണു നേരത്തേ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചിട്ടുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *