ബഹ്റൈനിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

മനാമ : ഇന്ത്യൻ പ്രവാസികളെ ബഹ്റൈനിൽ നിന്ന് തിരിച്ചുകൊണ്ടുപോകാനുള്ള ആദ്യ വിമാനം കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു.

പ്രാദേശിക സമയം വൈകിട്ട് 4.50നാണ്  എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെട്ടത്.

നേരത്തെ 3.30ന് പുറപ്പെടമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്ത്യൻ സമയം രാത്രി 11.45ന് കൊച്ചിയിൽ എത്തും.

bahrain-kochi-flight1

കോവിഡ് 19 തെർമൽ സ്ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്. സാമൂഹിക അകലം പാലിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത് എന്നതിനാൽ സാധാരണയിലും അധികം സമയം വേണ്ടിവന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അഞ്ച് കൈക്കുഞ്ഞുങ്ങളടക്കം 177 പേരാണ് യാത്രക്കാർ. ഗർഭിണികളും രോഗികളും തൊഴിലാളികളുമടക്കം അടിയന്തരമായി നാട്ടിലേയ്ക്ക് പോകുന്നവരാണ് എല്ലാവരും.

bahrain-kochi-flight2

ഉച്ചയോടെ തന്നെ യാത്രക്കാർ വിമാനത്താവളത്തിലെത്തിത്തുടങ്ങിയിരുന്നു. നാല് മണിക്കൂർ മുൻപെങ്കിലും എത്തണമെന്നാണ് ഇവർക്ക് നൽകിയിരുന്ന നിർദേശം.

തിങ്കളാഴ്ചത്തെ കോഴിക്കോട് വിമാനത്തിൽ പോകാൻ അവസരം ലഭിച്ചവർക്ക് നാളെ (ശനി) രാവിലെ 10 മുതൽ ടിക്കറ്റ് വിതരണം ചെയ്യും.

bahrain-kochi-flight3

തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയിൽനിന്ന് വിവരം അറിയിച്ച് തുടങ്ങിയതായും നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് 13,000ലേറെ പേരാണ് ഇതുവരെ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്തതെന്നും അധികൃതർ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *