ബഹ്റൈനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മനാമ : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപങ്ങള്‍ക്കുമുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു.

പെരുന്നാള്‍ ദിനത്തിലും അത് കഴിഞ്ഞുള്ള രണ്ട് ദിവസവുമായിരിക്കും അവധിയെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഈ മൂന്ന് ദിവസത്തില്‍ ഏതെങ്കിലും ദിവസം ഔദ്യോഗിക അവധി ദിനമാണെങ്കില്‍ പകരമായി ഒരു ദിവസം കൂടി അവധി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ദിവസത്തെ നമസ്കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഗ്രാന്റ് മോസ്കില്‍ നിന്ന് റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും സംപ്രേക്ഷണം ചെയ്യും.

ഇമാമും വളരെ കുറച്ച് പേരും മാത്രമായിരിക്കും ഗ്രാന്റ് മോസ്കിലെ നമസ്കാരത്തില്‍ പങ്കെടുക്കുക. രാജ്യത്തെ മറ്റ് പള്ളികളില്‍ നമസ്കാരമുണ്ടാവില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *