വിദ്യാലയങ്ങൾ തുറക്കാൻ ഒരുക്കം; റിപ്പോർട്ട് അവതരിപ്പിച്ചു

മനാമ : ബഹ്റൈനിൽ വിദ്യാലയങ്ങളും സർവകലാശാലകളും തുറക്കുന്നതു സംബന്ധിച്ച ഒരുക്കങ്ങൾ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫയുടെ നേതൃത്വത്തിൽ വിലയിരുത്തി.

Loading...

മുൻകരുതലുകളെക്കുറിച്ചും മറ്റുമുള്ള വിശദമായ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മാജിദ് അൽ നുഐമി അവതരിപ്പിച്ചു. ടാസ്ക് ഫോഴ്സ് ആണു റിപ്പോർട്ട് തയാറാക്കിയത്.

വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരുെട ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ നടപടികളും സ്വീകരിക്കും.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കൂടുതൽ നിർദേശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് മന്ത്രിസഭ മുൻപാകെ വൈകാതെ സമർപ്പിക്കും.

പള്ളികൾ വ്യാപനതോത് കുറഞ്ഞശേഷം 

മനാമ ∙ ബഹ്റൈനിൽ കോവിഡ് വ്യാപനത്തോത് കുറഞ്ഞ ശേഷം ആരാധനാലയങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇസ് ലാമികകാര്യ പരമോന്നത സമിതി ചെയർമാൻ ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ ഖലീഫ.

നിലവിലുള്ള സാഹചര്യങ്ങൾ ആരോഗ്യകാര്യ പരമോന്നത സമിതി ചെയർമാൻ ഷെയ്ഖ് ഡോ.മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വെർച്വൽ യോഗത്തിൽ വിശദീകരിച്ചു. നിലവിലുള്ള സ്ഥിതി തുടരുന്നതാണ് സുരക്ഷിതമെന്ന് യോഗം വിലയിരുത്തി.

അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ നിർേദശങ്ങളിൽ വീഴ്ചയുണ്ടാകാതിരിക്കാൻ ഇതാണു നല്ലത്. രാജ്യാന്തര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുമെന്നും വ്യക്തമാക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *