ഖത്തറിനെതിരായ വ്യോമവിലക്ക് ബഹ്‌റൈന്‍ പിന്‍വലിക്കാന്‍ പോവുന്നു

ബഹ്‌റൈന്‍; ഖത്തറിനെതിരായ വ്യോമവിലക്ക്  ബഹ്‌റൈന്‍ പിന്‍‌വലിക്കാന്‍ പോവുന്നു  . അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച മുതല്‍ വ്യോമപാത തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ട് . ഖത്തറിനെതിരായ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള  ആദ്യ ഇളവാണ് വിലക്കിളവ് . ആഗസ്റ്റ് 17 മുതല്‍ കൂടുതല്‍ വ്യോമപാതകള്‍ തുറന്നേക്കും.

Loading...

ഖത്തര്‍ വിമാനങ്ങള്‍ക്ക്  നേരെ ഉപരോധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീ ക്കണമെന്നാവശ്യപ്പെട്ട് രാജ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷെനില്‍ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം ബഹ്റൈൻ വ്യോമവിലക്ക്​ നീക്കാൻ തിരുമാനമെടുതതെന്നു  ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ച മുതൽ ബഹ്റൈന്റെ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജ്യൻ ഖത്തറിനായി തുറന്നു കൊടുക്കുമെന്നും കൂടുതൽ വ്യോമമേഖല , ആഗസ്ത് 17 മുതൽ തുറക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പ്രതിനിധി അലക്സ്​ മാഷേരാസ്​ ആണ്​ ട്വിറ്റർ അക്കൗണ്ട്​ വഴി വ്യക്തമാക്കിയത്​.  ഉപരോധമേർപ്പെടുത്തിയതിനെ തുടർന്ന് ബഹ്റൈന്റെ ഭാഗത്ത് നിന്നുള്ള ഖത്തർ അനുകൂല നടപടികളിൽ പ്രധാനപ്പെട്ടതാണ് വ്യോമപാത തുറന്നു കൊടുക്കുന്നത്

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *