ബാലവേദി കുവൈറ്റും കല കുവൈറ്റ് മാതൃഭാഷ സമിതിയും സംയുക്തമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റും കല കുവൈറ്റ് മാതൃഭാഷ സമിതിയും സംയുക്തമായി റിപ്പബ്ലിക് ദിനം അഘോഷിച്ചു. കുവൈറ്റിന്റെ നാലു മേഖലകളിലായി വർണ്ണാഭമായ പരിപാടികളോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നൂറു കണക്കിന് കുട്ടികൾ നാലു മേഖലകളിലും പരിപാടിയിൽ പങ്കെടുത്തു.

സാൽമിയ കല സെന്ററിൽ വെച്ചു നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി കുവൈറ്റ് സന്ദർശനത്തിനെത്തിയ രാജ്യസഭാംഗവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്ന എളമരം കരീം ഉദ്ഘാടനം ചെയ്തു. കുമാരി ധനുശ്രീ സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേലനത്തിൽ ഹിലാൽ സലീം റിപ്പബ്ലിക് ദിന സന്ദേശം നൽകി. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത്, മേഖല സെക്രട്ടറി അരവിന്ദാക്ഷൻ, പ്രസിഡന്റ് പ്രജീഷ് തട്ടോളിക്കര, മാതൃഭാഷ മേഖല കൺവീനർ ജോർജ്ജ് തൈമണ്ണിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. മാസ്റ്റർ അദ്വൈത് സജി സ്വാഗതം പറഞ്ഞ പരിപാടിക്ക് മാസ്റ്റർ ആഹിൽ ആസാദ് നന്ദി രേഖപ്പെടുത്തി.

അബു ഹലീഫ കല സെന്ററിൽ വെച്ചു നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷത്തിൽ കുട്ടികളുടെ വിവിധ കലാ പരിപാടികളും ക്വിസ് മത്സരവും സംഘടിപ്പിച്ചു. മേഖല എക്സിക്യുട്ടീവ് അംഗം മനിക്കുട്ടൻ ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി. സുമൻ സോമരാജിന്റെ നേതൃത്വത്തിലുള്ള ടീം ഒന്നാം സമ്മാനവും ലിയയുടെ നേതൃത്വത്തിലുള്ള ടീം രണ്ടാം സമ്മനവും കരസ്ഥമാക്കി. പരിപാടികൾക്ക് മുന്നോടിയായി നടന്ന റിപ്പബ്ലിക്ക് ദിന സമ്മേളനം കല കുവൈറ്റ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ഐവിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിന് മാസ്റ്റർ സുമൻ സോമരാജ് സ്വാഗതവും കുമാരി ലിയ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ കുമാരി അനീന റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു. അബു ഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്, മേഖല പ്രസിഡന്റ് നാസർ കടലുണ്ടി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ എംപി മുസ്‌ഫർ, പ്രജോഷ് എന്നിവർ വിജയികൾക്ക് സമ്മനദാനം നിർവ്വഹിച്ചു.

അബ്ബാസിയ മേഖലയിൽ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ വെച്ചു നടന്ന ആഘോഷ പരിപാടികൾ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു ഉദ്ഘാടനം ചെയ്തു. മിലിൻ മേരി സ്വാഗതം ആശംസിച്ച പരിപാടിയിൽ മാർവൽ ജെറാൾഡ് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. മാസ്റ്റർ ആൽവിൻ സദസ്സിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ഒരുക്കിയിരുന്നു. മേഖല പ്രസിഡന്റ് ശിവൻകുട്ടി, മാതൃഭാഷ സമിതി ജനറൽ കൺവീനർ സജീവ് എം ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ ഡെന്നീസ് സാമുവൽ അധ്യക്ഷത വഹിച്ച പരിപാടിക്ക് കല കുവൈറ്റ് മേഖല സെക്രട്ടറി ഷൈമേഷ് നന്ദി രേഖപ്പെടുത്തി.

മംഗഫ് കല സെന്ററിൽ വെച്ച് നടന്ന ഫഹാഹീൽ മേഖല റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ ഉദ്ഘാടനം ചെയ്തു. കുമാരി ആൻസിലി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിന് കല കുവൈറ്റ് മേഖല പ്രസിഡന്റ് സജീവ് എബ്രഹാം അധ്യക്ഷത വഹിച്ചു. മാസ്റ്റർ നിഖിൽ സുധാകരൻ റിപ്പബ്ലിക് സന്ദേശം നൽകി. കല കുവൈറ്റ് മേഖല സെക്രട്ടറി ഷാജു വി ഹനീഫ്, ബാലവേദി കുവൈറ്റ് ജനറൽ കൺവീനർ രഹിൽ കെ മോഹൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കവിത അനൂപ്, മധു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിക്ക് മാതൃഭാഷ സമിതി മേഖല ജോയിന്റ് കൺവീനർ ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *