മദ്യലഹരിയില്‍ സുഹൃത്തിനെ മര്‍ദിച്ചു ; മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: സുഹൃത്തിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിലായി. വ്യക്തിപരമായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് മര്‍ദനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജഹ്റ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. മര്‍ദനമേറ്റയാളുടെ കൈവശമുണ്ടായിരുന്ന 230 ദിനാര്‍ പ്രതികള്‍ മോഷ്‍ടിക്കുകയും ചെയ്‍തു. സംഭവ സമയത്ത് എല്ലാവരും  മദ്യലഹരിയിലായിരുന്നു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *