ഷാര്‍ജയിലെ റോഡുകളില്‍ ലൈന്‍ മാറുമ്പോള്‍ സൂക്ഷിക്കുക… ഇന്‍ഡിക്കേറ്റര്‍ ഇടാത്തവര്‍ക്കും പെട്ടെന്ന് ലൈന്‍ മാറുന്നവര്‍ക്കും പിഴ

ഷാര്‍ജ: ലൈന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാത്തവര്‍ക്കും പെട്ടെന്ന് ലൈന്‍ മാറുന്നവര്‍ക്കും ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. ഇന്‍ഡിക്കേറ്റര്‍ ഇടാതെ വശങ്ങളിലുള്ള കണ്ണാടികള്‍ നോക്കി പിറകെവരുന്ന വണ്ടികള്‍ ശ്രദ്ധിക്കാതെ പെട്ടെന്ന് ലൈന്‍ മാറുന്നവര്‍ക്ക് ഇനി 400 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ഷാര്‍ജ പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോയും പോലീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

പെട്ടെന്നുള്ള ലൈന്‍ മാറ്റമാണ് വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണമായി പോലീസ് വിലയിരുത്തുന്നത്. ഇത് കുറക്കാനായി ‘ഫോളോ യുവര്‍ ലൈന്‍’ എന്ന പേരില്‍ പോലീസ് പ്രചാരണമാരംഭിച്ചു. മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായും ഇന്ത്യ, പാകിസ്താന്‍ അസോസിയേഷനുകളുമായും സഹകരിച്ച് ബോധവത്കരണത്തിനായി ബ്രോഷറുകള്‍ മുതലായവ വിതരണം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് വാഹന ഉടമകളെ ബോധവത്കരിക്കുന്നത് വഴി നിയമലംഘനങ്ങള്‍ കുറക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *