ബി.കെ.എസ്‌.എഫ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

മനാമ : ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്‌.എഫ്) കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക് 200 ദിവസം പൂർത്തീകരിച്ചതിന്റെ ഭാഗമായി കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

കഴിഞ്ഞ ഏഴ്‌ മാസക്കാലമായി സ്വജീവിതം പണയപ്പെടുത്തി കോവിഡ് പോസിറ്റീവ് രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരായ ശൈലേഷ് കാക്കുനി, ഷിന്റോ ജേക്കബ്, സബിൻ കുര്യൻ, നിബു തോമസ്, പ്രിയ ബെബു, ജിബി ജോൺ വർഗീസ്, ക്രിസ്റ്റീൻ ഡൽ റോസാറിയോ, ഫ്ലർമഫിന അസ്‌ക്വിറ്റാ, സിജോമോൻ എബ്രഹാം, ഖലീൽ ഇബ്രാഹിം അലി, ഹംസ കുന്നത്ത്, ടിറ്റോ മാത്യു, രാജഗോപാൽ രാജീവ്‌, സജിനി ക്രിസ്റ്റി, ഫൈസൽ പലയോട്ട്, സുജിത അനിൽ, സിന്ദി ജോബി എന്നിവരെയാണ് ആദരിച്ചത്.

കെ സിറ്റി ബിസിനസ്സ് സെന്റർ ഹാളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ ബി.കെ.എസ്‌.എഫ് രക്ഷാധികാരി ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം അമ്മാർ അഹ്മദ് അൽ ബന്നായ് ആരോഗ്യ പ്രവർത്തകരെ പൊന്നാട അണിയിച്ച് ആദരിച്ചു. മൊമെന്റോയും ആദരവ് പത്രവും നൽകി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈത്തരത്ത് എന്നിവർ ആശംസകൾ നേർന്നു.

കൺവീനർ ഹാരിസ് പഴയങ്ങാടി സ്വാഗതവും ഉപദേശക സമിതി അംഗം നജീബ് കടലായി നന്ദിയും പറഞ്ഞു. മണിക്കുട്ടൻ കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, അജീഷ്, സുഭാഷ്, നുബിൻ എന്നിവർ നേതൃത്വം നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *