മ​സീ​റ​യി​ൽ​നി​ന്ന്​ കാണാതായ ഒരാളുടെ മൃത്ദേഹം കണ്ടെത്തി

മസ്കത്ത് : മ​സീ​റ​യി​ൽ​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യി കാ​ണാ​താ​യ ലോ​ഞ്ച്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​താ​യി സ്​​ഥി​രീ​ക​രി​ച്ചു. ലോ​ഞ്ചി​​ന്‍റെ  ക്യാ​പ്​​റ്റ​നാ​യി​രു​ന്ന ത​മി​ഴ്​​നാ​ട്​ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ദാ​സ​​ന്‍റെ  മൃ​ത​ദേ​ഹ​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തി​നാ​ൽ മൃ​ത​ദേ​ഹം ജീ​ർ​ണാ​വ​സ്​​ഥ​യി​ലാ​ണ്.

ലോ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന  മ​റ്റു നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​റി​ഞ്ഞ ലോ​ഞ്ച്​ ക​ട​ലി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. മ​റ്റു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തി​ന​ക​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ്​ സംശയം. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​നും എ​യ​ർ​ഫോ​ഴ്​​സി​നും പു​റ​മെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ദി​വ​സ​ങ്ങ​ളാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മ​സീ​റ​യി​ൽ നി​ന്ന്​ ദു​കം ഭാ​ഗ​ത്തേ​ക്ക്​ 110 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉ​ൾ​ക്ക​ട​ലി​ൽ ഗ്ലൂ​ഫ്​  ഭാ​ഗ​ത്താ​ണ്​ ലോ​ഞ്ച്​ തി​ര​ച്ചി​ൽ സം​ഘം ക​ണ്ടെ​ത്തി​യ​ത്. ‘ഹി​ക്ക’ ചു​ഴ​ലി​ക്കാ​റ്റി​ൽ പെ​ട്ടാ​ണ്​ ലോ​ഞ്ച്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ്​​ഥി​രീ​ക​ര​ണം ഇതുവരെ  ആ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 17ാം തീ​യ​തി​യാ​ണ്​ മ​സീ​റ​യി​ൽ നി​ന്ന്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട ലോ​ഞ്ച്​ യാ​ത്ര തി​രി​ച്ച​ത്. 21ാം തീ​യ​തി​യാ​ണ്​ ഗു​ജ​റാ​ത്ത്​ തീ​ര​ത്ത്​ ന്യൂ​ന​മ​ർ​ദം രൂ​പ​മെ​ടു​ക്കു​ന്ന​തും അ​തി​വേ​ഗം ചു​ഴ​ലി​ക്കാ​റ്റാ​യി ഒ​മാ​ൻ തീ​ര​ത്തേ​ക്ക്​ എ​ത്തു​ന്ന​തും. കാ​റ്റി​ന്‍റെ  വ​ര​വ്​ സം​ബ​ന്ധി​ച്ച്​ ഒ​മാ​ൻ അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ്​ വ​യ​ർ​ലെ​സ്​ സ​ന്ദേ​ശ​ങ്ങ​ളാ​യി ന​ൽ​കി​യി​രു​ന്നു.എ​ന്നാ​ൽ, അ​പ​ക​ട​ത്തി​ൽ പെ​ട്ട ലോ​ഞ്ചി​ലെ വ​യ​ർ​ലെ​സ്​ സെ​റ്റ്​ ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​ത്​ മ​സീ​റ​യി​ൽ ന​ന്നാ​ക്കാ​ൻ ന​ൽ​കി​യ ശേ​ഷ​മാ​ണ്​ ഇ​വ​ർ ദു​ര​ന്ത​ത്തി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ച​ത്.വ​യ​ർ​ലെ​സ്​ സെ​റ്റി​ന്​ പു​റ​മെ ട​വ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ബോ​ട്ട്​ എ​ത്തു​​മ്പോ​ൾ ല​ഭി​ക്കു​ന്ന മൊ​ബൈ​ൽ സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ്​ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന്​ പോ​കു​ന്ന​വ​ർ​ക്ക്​ വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള ആ​ശ്ര​യം. കാ​റ്റ്​ വ​രു​ന്ന വി​വ​ര​മ​റി​ഞ്ഞ്​ ക​ര​യി​ലേ​ക്ക്​ തി​രി​ച്ചെ​ങ്കി​ലും ഇ​വ​ർ വ​ഴി​മ​ധ്യേ ഉ​ള്ളി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ന്യു​ന​മ​ർ​ദം രൂ​പ​മെ​ടു​ത്ത്​ നാ​ല്​ ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റും പേ​മാ​രി​യും ദു​കം തീ​ര​ത്ത്​ ആ​ഞ്ഞ​ടി​ച്ച​ത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *