ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ അംഗീകാരം.

ദോഹ: ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ രാജ്യാന്തര നിലവാരം പുലര്‍ത്തിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍) അംഗീകാരം.

ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷന്റെ(ഐസിഎഒ)സിവില്‍ ഏവിയേഷന്‍ റിക്കവറി ടാസ്‌ക്‌ഫോഴ്‌സ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനാണ് ഹമദ് വിമാനത്താവളത്തിന് ഈ അംഗീകാരം.

വിമാനത്താവളത്തിലെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കി വരികയാണ്.

ശുചിത്വം പാലിക്കുന്നതിലും യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിലും ഹമദ് വിമാനത്താവളം മുന്‍നിരയിലാണ്.

ശുചീകരണ നടപടികള്‍ക്ക് റോബര്‍ട്ടുകളെയും ഉപയോഗിക്കുന്നുണ്ട്.

എലിവേറ്ററുകള്‍, ബാഗേജ് സ്‌ക്രീനിങ് എന്നിവ ഉള്‍പ്പെടെയുള്ള മേഖലകള്‍ കൃത്യമായി അണുവിമുക്തമാക്കുന്നുമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *