ബിൽഡ് എ ബോൻണ്ട് എന്ന ഫാമിലി ബോധവത്കരണവുമായി കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ

കുവൈറ്റ്: കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷനും, സിറ്റി ക്ലിനിക്ക് കുവൈറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു ദിവസത്തെ ഫാമിലി ബോധവത്ക്കരണ ക്യാമ്പ് ഫാഹഹീൽ കാലിക്കറ്റ്‌ ലൈവ് റെസ്റ്റെന്റ് സഹോദര സ്ഥാപനമായ ബോളിവുഡ് ലൈഫ് അജിയാൽ മാളിൽ വച്ച് സംഘടിപ്പിച്ചു –

Loading...

മറ്റ് സംഘടനകൾ നടത്തുന്ന പരിപാടികളിൽ നിന്നും കണ്ണുർ എക്സ് പാറ്റ്സ് അസോസിയേഷൻ നടത്തിയ ഒരു വ്യത്യസ്തമായ പരിപാടിയായിരുന്നു ബിൽഡ് എ ബോൻണ്ട് – എന്ന ഫാമിലി ബോധവത്ക്കരണന ക്യാമ്പ് .പരിപാടിയിൽ പങ്കെടുത്ത കുടുംബസദസുകളിൽ, വിദ്യാർത്ഥിയും അവരുടെ പഠന രീതിയും ,നല്ല ശീലങ്ങളുമായി ജീവിത ശൈലി എവിടെ തുടങ്ങണം മെന്ന വ്യക്തമായ കാഴ്ചപ്പാട് അവേർനസ് ക്ലാസ്സ് നയിച്ച സിറ്റി ക്ലിനിക്കിലെ പ്രശസ്ത ഡോക്ടർ ഷഷി ജോഷി വിവരിക്കുകയുണ്ടായി – തങ്ങളുടെ കുട്ടികളിൽ ഉണ്ടാകുന്ന മാറ്റം ഡോക്ടറുമായി പങ്കുവച്ചും അത്തരം ചീത്തയായ പ്രവണതകളെ ഏത് രീതിയിൽ മാറ്റിയെടുക്കാം എന്നും മാതാപിതാക്കൾക്ക് അറിവ് നേടുന്നതുമായിരുന്നു ഡോക്ടർ ഷഷി ജോഷിയുടെ വിവരണം.

ശ്രീമതി സ്മിത ഡൊമനിക്ക് നയിച്ച പരിപാടിയിൽ – കൺവീനർ: സന്തോഷ് മാഹി സ്വാഗതം പറഞ്ഞു.ഷെറിൻ മാത്യൂ അധ്യക്ഷത വഹിച്ച പരിപാടി, കേരളാ യുനൈറ്റഡ് ഡിസ്ട്രിക്ക് അസോസിയേഷൻ കൺവീനർ സലിം രാജ് പരിപാടിയുടെ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു – തുടർന്ന് കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷന്റെ പുതിയ വെബ് സൈറ്റ് യൂനിമണി എക്സ് സെയിൻഞ്ച് മാനേജർ ടി എം ശ്രീജിത് നിർവ്വഹിച്ചു -സിറ്റി ക്ലിനിക്ക് എം.ടി ഇബ്രാഹിം വേങ്ങാട്, ലോക കേരള സഭാ പ്രധിനിധി ബാബു ഫ്രാൻസിസ്, ഡോക്ടർ ഷഷി ജോഷി സോഷ്യൽ വർക്കർ വിജയാ നായാർ സംഘടനയുടെ ഭാരവാഹികളായ അജിത് പൊയിലൂർ, ഡോമനിക്ക് കുര്യാക്കോസ്, ജയകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.

മലപ്പുറം ജില്ലാ അസോസിയേഷന്റെ പ്രധിനിധി വാസുദേവ്, കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ പ്ര ധിനിധി ഷൈജിത്ത്, വയനാട് ജില്ലാ അസോസിയേഷന്റെ പ്രധിനിധി മുബാറക്ക്, യൂത്ത് ഇന്ത്യ കുവൈറ്റ് പ്രധിനിധി നസീർ പാലക്കാട് ശ്രീലങ്കൻ കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി ഡോൺ ലിയോനൽ എന്നിവരും പരിപാടിയുടെ ഭാഗമായി – എം.ടി പുഷ്പരാജൻ നന്ദി പ്രകാശിപ്പിക്കുകയും , തുടർന്ന് ഫ്രൻസ് ഓഫ് കുവൈറ്റിന്റെ സംഗിത പരിപാടിയും ഉണ്ടായിരുന്നു –

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *