കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്, കുവൈറ്റ് റിഗ്ഗയ് പാര്‍ക്കില്‍ പിക്നിക് സംഘടിപ്പിച്ചു. അസോസിയേഷന് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ പിക്നിക് എല്ലാവര്ക്കും മറക്കാനാവാത്ത ഒരു അനുഭവമായി മാറി. രാവിലെ 9 ന് ആരംഭിച്ച പരിപാടികള്‍ അസോസിയേഷന് രക്ഷാധികാരി ശ്രീ. ഭരതന്.ഇ.സി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് ഷൈജിത്ത്.കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ്.ടി.കെ, കണ്‍വീനര്‍ സിദ്ദിഖ്.സി.പി, മഹിളാവേദി സെക്രട്ടറി ഇന്ദിര രാധാകൃഷ്ണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കൗതുകകരമായ നിരവധി വിനോദ മത്സരങ്ങള്‍ക്ക് പുറമേ വോളിബോള്‍, വടംവലി, ഓട്ടം, ഷോര്‍ട് പുട് തുടങ്ങി വിവിധ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ എല്ലാവരും പരിപാടികളില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. മത്സര വിജയികള്‍ക്ക് അസോസിയേഷന് ഭാരവാഹികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏരിയാ അടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള രഞ്ജിത്ത് പിലാക്കാട്ട് സ്മാരക എവര്‍ റോളിങ്ങ് ട്രോഫി അബ്ബാസിയ ഏരിയ കരസ്ഥമാക്കി. ജഹ്റ ഏരിയ റണ്ണേഴ്സ് അപ്പിനുള്ള മൊയ്തീന് കോയ സ്മാരക ട്രോഫിക്ക് അര്‍ഹരായി. ജായിന്റ് കണ്‍വീനര്‍ ജാവേദ് ബിന്‍ ഹമീദ് സ്വാഗതവും, ട്രഷറര്‍ വിനീഷ്.പി.വി നന്ദിയും രേഖപ്പെടുത്തി. എന്നെന്നും ഓര്‍മിക്കാവുന്ന ഒട്ടേറെ അനുഭവങ്ങള്‍ നല്കി പിക്നിക് 6 മണിക്ക് അവസാനിച്ചു.