കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി കുവൈത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ് മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അബ്ബാസിയ കേരളാ അസോസിയേഷന്‍ ഹാളില്‍ നടന്നപ്രസ്തുത ചടങ്ങ്അസോസിയേഷന്‍ രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഹിളാവേദി പ്രസിഡണ്ട് സ്മിതാ രവീന്ദ്രന്‍ അദ്ധ്യക്ഷയായിരുന്നു. ആധുനിക ജീവിത ശൈലിയും രോഗങ്ങളും എന്ന വിഷയത്തില്‍ മെട്രോ മെഡിക്കല്‍ കെയര്‍മെഡിക്കല്‍ ഡയറക്ടര്‍ഡോക്ടര്‍ ബിജി ബഷീര്‍ ക്ലാസ്സ് എടുത്തു.

സാധാരണ ജീവതത്തില്‍ നാം നേരിടുന്ന പല രോഗങ്ങളുടെയും മുഖ്യ കാരണം ഭക്ഷണ രീതിയില്‍ വന്ന മാറ്റങ്ങള്‍ ആണെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗ പ്രതിരോധത്തിനാവശ്യമായനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോധവത്കരണ ക്ലാസ്സില്‍ നിരവധി പേര്‍പങ്കെടുത്തു. രോഗ പ്രതിരോധത്തിനുംമുന്‍കരുതലിനുംആവശ്യമായ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഡോ: ബിജി ബഷീര്‍ മറുപടി നല്‍കി. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഷൈജിത്ത്.കെആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ്.ടി.കെ,രക്ഷാധികാരി ഭരതന്‍,ഇ.സി,ട്രഷറര്‍ വിനീഷ്.പി.വി എന്നിവര്‍ സംബന്ധിച്ചു.മഹിളാവേദി സെക്രട്ടറി ഇന്ദിര രാധാകൃഷ്ണന്‍ സ്വാഗതവുംജോയിന്റ് സെക്രട്ടറി ഷൈനി ശ്രീനിവാസന്‍നന്ദിയും രേഖപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *