ബഹ്‌റൈനിലെ മലയാളി പ്രവാസികളെ നടുക്കിയ ആ കൊലപാതകം…കോഴിക്കോട് സ്വദേശിയെ കൊന്നതിന് പ്രതിക്ക് കിട്ടിയത് തക്കശിക്ഷ…

മനാമ: ബഹ്​റൈനില്‍ മലയാളി പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുഡാനി പൗരന്​ ബഹ്​റൈന്‍ ഹൈക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.കോഴിക്കോട്​ താമരശേരി പരപ്പന്‍പൊയില്‍ ജിനാന്‍ തൊടിക ജെ.ടി. അബ്​ദുല്ലക്കുട്ടിയുടെ മകന്‍ അബ്​ദുല്‍ നഹാസ്​ (33) ആണ്​ 2018 ജൂലൈ മൂന്നിന്​ കൊല്ലപ്പെട്ടത്​. ഹൂറ എക്​സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്​ലിസിന്​ സമീപമുള്ള താമസ സ്ഥലത്ത്​കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഫോണില്‍ ബന്​ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടര്‍ന്ന്​ സുഹൃത്തുക്കള്‍ അന്വേഷിച്ച്‌​ ചെന്നപ്പോഴാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. കൈകള്‍ കെട്ടി മര്‍ദ്ദനമേറ്റ നിലയിലും തലക്ക്​ ഗുരുതര പരിക്ക്​ പറ്റിയ അവസ്ഥയിലുമായിരുന്നു മൃതദേഹം.

Loading...

തെളിവുകള്‍ നശിപ്പിക്കാനായി, നിലത്ത്​ മുളക്​പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്​ ​നടന്ന അന്വേഷണത്തില്‍ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ ദൃശ്യം ലഭിക്കുകയും അറസ്​റ്റ്​ നടക്കുകയുമായിരുന്നു. നാല്​ വര്‍ഷമായി ബഹ്​റൈനില്‍ ജോലി ചെയ്​ത്​ വന്ന അബ്​ദുല്‍ നഹാസ്​ വിസയോ മതിയായ രേഖകളോ ഇല്ലാ​തെയായിരുന്നു കഴിഞ്ഞിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അവിവാഹിതനായിരുന്നു. കേസി​​െന്‍റ വിചാരണക്കിടെ താന്‍ ഹോളിവുഡ്​ സിനിമയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ്​ കൊല നടത്തിയതെന്ന്​ പ്രതി പറഞ്ഞിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *