സൗദിയില്‍ പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം

ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദയില്‍ പാലത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം.

ജിദ്ദയിലെ തഹ്ലിയ റോഡും കിങ് ഫഹദ് റോഡും കൂടിച്ചേരുന്ന ഭാഗത്താണ് സംഭവം ഉണ്ടായത്.

കാര്‍ പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ത്ത് താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

സിവില്‍ ഡിഫന്‍സ്, റെഡ്ക്രസന്റ് അധികൃതര്‍ എത്തിയ ശേഷമാണ് ഡ്രൈവറെ കാറില്‍ നിന്ന് പുറത്തെടുത്തത്. പ്രദേശത്ത് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *