കാര്‍ഗോ കണ്ടെയ്‌നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു ; പ്രവാസികൾ പ്രതിസന്ധിയിൽ

ഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങള്‍ മുതല്‍ ഗൾഫ് രാജ്യങ്ങളിൽ നിന്നും കോവിഡ് മൂലം ജോലി നഷ്ടപെട്ടതും നാട്ടിൽ വരാൻ കഴിയാത്തതുമായ പാവപ്പെട്ട തൊഴിലാളികള്‍ വീട്ടിലേക്ക് അയച്ച സാധനങ്ങൾ ഇന്ത്യയിലുള്ള പല പോർട്ടുകളിലും കെട്ടികിടക്കുന്നു. കടല്‍ മാര്‍ഗം അയച്ച കാര്‍ഗോ കണ്ടെയ്‌നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് കാര്‍ഗോ കമ്പനികളെയും പ്രവാസികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു.

മാസങ്ങളോളം കെട്ടി കിടന്ന കണ്ടെയ്‌നറുകള്‍ക്ക് ഭീമമായ തുകയാണ് ഡമ്മറേജ് ഇനത്തില്‍ കാര്‍ഗോ കമ്പനികള്‍ നല്‍കേണ്ടിവരുക. ഇതിനെതുടര്‍ന്ന് വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനികൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ അവസ്ഥ കാരണം ചില കമ്പനികൾ അടച്ചു പൂട്ടുലിന്റെ വക്കിലാണ്. ഇത് നീണ്ടുപോയാൽ എല്ലാ കാർഗോ സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരും.

ഇതു മുഖേന ഗൾഫിലും ഇന്ത്യയിലുമായി ജോലി ചെയ്യുന്ന 25000 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാവും. പല പ്രവാസി സംഘടനകളും മുതിർന്ന ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിനു എത്രയും പെട്ടന്നു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവിശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *