നിയന്ത്രണം പ്രവാസി ബാച്ചിലര്‍മാര്‍ക്ക് മാത്രം; കുടുംബത്തോടൊപ്പമെങ്കില്‍ പ്രശ്‌നമില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികളുടെ താമസ മേഖലയില്‍ വിദേശികുടുംബങ്ങള്‍ക്ക് താമസിക്കാമെന്ന് സര്‍ക്കാര്‍ സമിതി. വിദേശി ബാച്ചിലര്‍മാരുടെ താമസം മാത്രമാണ് സ്വദേശികള്‍ക്ക് ഭീഷണിയെന്നും സമിതി അധ്യക്ഷന്‍ അമ്മാര്‍ അല്‍ അമ്മാര്‍ വ്യക്തമാക്കി.

സ്വദേശി താമസമേഖലയില്‍ വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. വിദേശികള്‍ താമസിക്കുന്നത് സ്വദേശികള്‍ക്ക് ഭീഷണിയാകുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ സ്വദേശി മേഖലകളില്‍ വിദേശി കുടുംബങ്ങളില്‍ നിന്ന് സുരക്ഷാ ഭീഷണി ഉയന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ വിദേശികള്‍ക്ക് താമസത്തിനായി വീട് നല്‍കുന്നതില്‍ തടസമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച സമിതി അധ്യക്ഷന്‍ വ്യക്തമാക്കി.

അതേസമയം വിദേശി ബാച്ചിലര്‍മാര്‍ മാത്രമാണ് ഭീഷണി ഉയര്‍ത്തുന്നതെന്ന് സമിതി വിലയിരുത്തിയിട്ടുണ്ട്. സ്വദേശികള്‍ അവിവാഹിതരായ വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് കണ്ടത്താന്‍ മുനിസിപ്പാലിറ്റി സംഘം എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ട്. ബാച്ചിലര്‍മാരെ ഒഴിപ്പിക്കാന്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *