കോവിഡ്​: മാ​സ്കു​ക​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ച്ചാ​ല്‍ ന​ട​പ​ടി

ദോ​ഹ : കോ​വി​ഡ്19 വൈ​റ​സ് ഭീ​തി പ​ര​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ണു​ബാ​ധ ത​ട​യു​ന്ന​തി​നു​ള്ള മാ​സ്കു​ക​ള്‍, അ​ണു​നാ​ശി​നി (ആ​ന്‍​റി​സെ​പ്റ്റി​ക്കു​ക​ള്‍), തെ​ര്‍​മോ​മീ​റ്റ​ര്‍ എ​ന്നി​വ​യു​ടെ വി​ല്‍​പ​ന സം​ബ​ന്ധി​ച്ച്‌ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം രാ​ജ്യ​ത്തെ ഫാ​ര്‍​മ​സി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

Loading...

വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ലാ​യി ന​ല്‍​കു​ന്ന​തി​നു പ​ക​രം പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍ ഉ​പ​ഭോ​ഗ​ത്തി​നാ​യി ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി.

ഫാ​ര്‍​മ​സി​ക​ള്‍ എ​ല്ലാ ഇ​ന​ങ്ങ​ളും നി​ര്‍​ദിഷ്ഠ വി​ല​യ്​​ക്ക്​ വി​ല്‍​ക്ക​ണ​മെ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ഉ​യ​ര്‍​ന്ന വി​ല​യ്​​ക്ക്​ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്റ്റോക്കുള്ള ഏ​താ​നും ഫാ​ര്‍​മ​സി​ക​ള്‍ ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് മാ​സ്കു​ക​ള്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​വെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രാ​ല​യം അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

നോ​ട്ടീ​സി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ഭ​ര​ണ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ആ​ഗോ​ള​ത​ല​ത്തി​ല്‍ വൈ​റ​സ് പ​ട​രാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ ഏ​ക​ദേ​ശം ഒ​രു മാ​സം മുൻപ് ചി​ല പ്ര​വാ​സി​ക​ള്‍ പ​തി​വാ​യി മാ​സ്കു​ക​ള്‍ വാ​ങ്ങി അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും സാ​ധാ​ര​ണ മാ​സ്കു​ക​ള്‍ ഏ​താ​ണ്ട് മൂ​ന്നാ​ഴ്ച മുൻപ് ത​ന്നെ വി​റ്റു​പോ​യ​താ​യും ദോ​ഹ​യി​ലെ ഒ​രു ഫാ​ര്‍​മ​സി സ്റ്റാഫ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ മാ​സ്കു​ക​ള്‍ വ​ലി​യ വി​ല​യ്​​ക്ക് വി​ല്‍​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, എ​ന്‍ 95 മാ​സ്കു​ക​ള്‍​ക്ക് വി​ല​വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നേ​ര​ത്തേ ത​ന്നെ അ​ത്ത​രം മാ​സ്കു​ക​ള്‍​ക്ക് വി​ല അ​ല്‍​പം കൂ​ടു​ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *