കോവിഡ് 19 : സൗദി അറേബ്യയിൽ 403 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച 403 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 600 പേർ സുഖം പ്രാപിച്ചു. 28 മരണങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു.

ആകെ റിപ്പോർട്ട് ചെയ്ത 3,33,193 പോസിറ്റീവ് കേസുകളിൽ 3,17,005ഉം രോഗമുക്തി നേടി. ആകെ മരണസംഖ്യ 4683 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.2 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്.

രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11505 ആയി കുറഞ്ഞു. ഇതിൽ 1032 പേരുടെ നില ഗുരുതരമാണ്.

റിയാദ് 4, ജിദ്ദ 5, മക്ക 3, ഖത്വീഫ് 1, ബുറൈദ 1, അബഹ 2, ജീസാൻ 1, ഖർജ് 1, അബൂ അരീഷ് 1, സബ്യ 1, സകാക 1ഏ അൽമജാരിദ 1, അൽബാഹ 1, അൽദായർ 1, ഹഫർ അൽബാത്വിൻ 1, ഉനൈസ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 43. ജിദ്ദ 43, ഹുഫൂഫ് 32, മക്ക 32, റിയാദ് 29, ദമ്മാം 21, ഹാഇൽ 20, ദഹ്റാൻ 16, ബൽജുറഷി 11, ത്വാഇഫ് 9, മുബറസ് 6, യാംബു 16, ഖമീസ് മുശൈത്ത് 6, ഖത്വീഫ് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

ഞായറാഴ്ച 34,300 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 63,48,385 ആയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *