കോവിഡ് 19 : സൗദി അറേബ്യയിൽ കോവിഡ് മുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു.

ഇന്ന് 1,492 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 2,50,440 ആയി.

രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.2 ശതമാനമായി.ഇന്ന് 1469 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

ആകെ രോഗബാധിതരുടെ എണ്ണം 2,87,262 ആണ്. ഇപ്പോള്‍ 33692 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….. 

ഇതിൽ 1,828 പേർ ഗുരുതരാവസ്ഥയിലാണ്. 37 മരണവും പുതുതായി റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.

റിയാദ് 2, ജിദ്ദ 7, മക്ക 4, ദമ്മാം 1, ഹുഫൂഫ് 8, ത്വാഇഫ് 3, ഖത്വീഫ് 2, ഹാഇൽ 1, മഹായിൽ 1, അറാർ 3, സബ്യ 2, അയൂൺ 1, അൽമജാരിദ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണം റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനിടെ നടത്തിയ 60,846 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 37,54,850 ആയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *