സൗദി അറേബ്യയിൽ 334 പേർക്ക് കൂടി കൊവിഡ്

റിയാദ് :  സൗദി അറേബ്യയിൽ 334 പേർക്ക് പുതുതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യമാകെ 349 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലുപേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,702 ആയി. ഇതിൽ 3,64,646 പേർ സുഖം പ്രാപിച്ചു.

ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 6445 ആയി. 2611 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 169, കിഴക്കൻ പ്രവിശ്യ 62, മക്ക 42, വടക്കൻ അതിർത്തി മേഖല 13, മദീന 12, അൽഖസീം 10, അസീർ 6, അൽബാഹ 5, അൽജൗഫ് 4, ഹാഇൽ 4, നജ്റാൻ 3, ജീസാൻ 2, തബൂക്ക് 2.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *