ദോഹ : ഖത്തറില്‍ 420 പേര് കോവിഡ് മുക്തരായി. വിദേശങ്ങളില്‍ നിന്നെത്തിയ 28 പേരുള്‍പ്പെടെ 449 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
9971 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 76 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 99 ല്‍ നിന്നും 89 ആയി കുറഞ്ഞിട്ടുണ്ട്. ഇതുവരെ കോവിഡ് പോസിറ്റീവ് ആയ 1,59,967 പേരില്‍ 1,49,740 പേര് സുഖം പ്രാപിച്ചു. ആകെ മരണം 256.