കോവിഡ് ; നിയന്ത്രണം പാലിക്കാത്ത 7 മസ്ജിദുകൾ അടപ്പിച്ചു

മനാമ  :   കോവിഡ് നിയന്ത്രണം പാലിക്കാത്തതിന്  ബഹ്‌റൈനിൽ 7 മസ്ജിദുകൾ ഔഖാഫ്, നീതിന്യായ മന്ത്രാലയം രണ്ടാഴ്ചത്തേക്ക് അടപ്പിച്ചു.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്ന ദേശീയ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പള്ളിയും പരിസരവും ഉൾപ്പെടെ അണുനശീകരണം നടത്തുന്നതിനും മറ്റു നടപടികൾ പൂർത്തിയാക്കുന്നതിനും 2 ആഴ്ചക്കാലം പ്രയോജനപ്പെടുത്തണം.

ബഹ്‌റൈനിൽ പള്ളികൾ 5 നേരവും നമസ്കാരത്തിനായി തുറക്കാൻ അനുമതിയുണ്ട് പള്ളിയിൽ എത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിച്ചിരിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *