കോവിഡ് ; മാസ്ക് ധരിക്കാത്തതിന് നടപടിക്ക് വിധേയരായത് 74,964 പേര്‍

മനാമ : കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാത്തതിന് ബഹ്‌റൈനിൽ ഒരുവർഷത്തിനിടെ നടപടിക്ക് വിധേയരായവർ 74,964.

അകലം പാലിക്കാത്തതിന് 9,098 പേർക്കെതിരെയും നടപടി സ്വീകരിച്ചത്.

പ്രതിരോധ നടപടികൾ പാലിക്കണമെന്ന് ഉണർത്താൻ പൊലീസ് ഡയറക്ടറേറ്റും സുരക്ഷാ വിഭാഗവും 9530 ബോധവത്കരണ പരിപാടികൾ നടത്തിയിട്ടുണ്ട്.

സിവിൽ ഡിഫൻസ് ഭരണനിർവഹണ സമിതിയുടെ മേൽനോട്ടത്തിൽ 2,75,711 സർക്കാർ ഓഫിസുകളിലും റോഡുകളിലും അണുനശീകരണം നടത്തി.

സന്നദ്ധ പ്രവർത്തകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തി.

6,134 പേരാണ് സന്നദ്ധസേവകരായി രംഗത്ത് വന്നത്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ദേശീയ ആംബുലൻസ് സെന്ററിൽ 11,195 റിപ്പോർട്ടുകൾ ലഭിച്ചു.

ആ‍രോഗ്യമന്ത്രാലയത്തിന്റെ ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിൽ 33,177 കോളുകളാണ് ലഭിച്ചത്.

93,979 ആളുകളെ ഈ സംവിധാനം വഴി ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *